Asianet News MalayalamAsianet News Malayalam

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന, ടി20 പരമ്പരകള്‍ കാണാന്‍ ഈ വഴികള്‍

ഫാന്‍കോ‍ഡാണ് മത്സരത്തിന്‍റെ ഔദ്യോഗിക സംപ്രേഷണം സ്വന്തമാക്കിയിരിക്കുന്നത്. ഫാന്‍കോഡ് ആപ്പില്‍ ലൈവ് സ്ട്രീമിംഗിലൂടെ മത്സരം തത്സമയം കാണാനാകും. ഫാന്‍കോഡിന് പുറമെ DD Sports 1.0. ചാനലിലും മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകും. വെസ്റ്റ് ഇന്‍ഡീസില്‍ SportsMax ചാനലിലാണ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകുക.

How to watch India vs West Indies 1st ODI Live
Author
Trinidad and Tobago, First Published Jul 21, 2022, 10:42 PM IST

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് നാളെ തുടക്കമാവുമ്പോള്‍ മത്സരം കാണാനെന്തുവഴിയെന്ന ആലോചനയിലാണ് ആരാധകര്‍. സോണിയോ സ്റ്റാറോപോലെയുള്ള ജനപ്രിയ സ്പോര്‍ട്സ് ചാനലുകളിലൊന്നും മത്സരം കാണാനാകില്ല. പ്രാദേശിക സമയം 9.30നും ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കുമാണ് ഏകദിന പരമ്പര തുടങ്ങുക. പ്രാദേശിക സമയം 10.30നും ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് ടി20 പരമ്പരയിലെ മത്സരങ്ങള്‍ തുടങ്ങുക.

ഫാന്‍കോ‍ഡാണ് മത്സരത്തിന്‍റെ ഔദ്യോഗിക സംപ്രേഷണം സ്വന്തമാക്കിയിരിക്കുന്നത്. ഫാന്‍കോഡ് ആപ്പില്‍ ലൈവ് സ്ട്രീമിംഗിലൂടെ മത്സരം തത്സമയം കാണാനാകും. ഫാന്‍കോഡിന് പുറമെ DD Sports 1.0. ചാനലിലും മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകും. വെസ്റ്റ് ഇന്‍ഡീസില്‍ SportsMax ചാനലിലാണ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകുക.

വിന്‍ഡീസില്‍ കോലിയെയും ധോണിയെയും രോഹിത്തിനെയും മറികടക്കാന്‍ ധവാന്‍

ഓസ്ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സും ചാനല്‍ 7നുമാണ് മത്സരം സംപ്രേഷണം ചെയ്യുക. ന്യൂ,ിലന്‍ഡില്‍ സ്കൈ സ്പോര്‍ട്സ് ന്യൂസിലന്‍ഡ് ആണ് മത്സരത്തിന്‍റെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ഏകദിനങ്ങളിലും അഞ്ച് ടി20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുന്നത്.

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: India: Shikhar Dhawan (C), Ruturaj Gaikwad, Shubman Gill, Suryakumar Yadav, Shreyas Iyer, Deepak Hooda, Ravindra Jadeja, Axar Patel, Ishan Kishan, Sanju Samson, Shardul Thakur, Yuzvendra Chahal, Avesh Khan, Prasidh Krishna, Mohammed Siraj, Arshdeep Singh

ഏകദിന പരമ്പരക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം: Nicholas Pooran (C), Shamarh Brooks, Brandon King, Rovman Powell, Keacy Carty, Kyle Mayers, Jason Holder, Gudakesh Motie, Keemo Paul, Shai Hope, Akeal Hosein, Alzarri Joseph, Jayden Seales.

Follow Us:
Download App:
  • android
  • ios