ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 255 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചു. രജത് പടിധാറിന്റെ അപരാജിത 93 റണ്‍സും വിരാട് കോലി, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ ഇന്നിംഗ്‌സുകളുമാണ് ആര്‍സിബിക്ക് കരുത്തായത്.

ധരംശാല: ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈററന്‍സിന് 255 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ രജത് പടിധാര്‍ (33 പന്തില്‍ പുറത്താവാതെ 93), വിരാട് കോലി (25 പന്തില്‍ 43), ക്രുനാല്‍ പാണ്ഡ്യ (28 പന്തില്‍ 43) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഗുജറാത്തിന് വേണ്ടി കഗിസോ റബാദ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം ഓവറില്‍ തന്നെ ആര്‍സിബിക്ക് വെങ്കടേഷ് അയ്യരുടെ (19) വിക്കറ്റ് നഷ്ടമായിരുന്നു. റബാദയുടെ പന്തില്‍ ഗില്ലിന് ക്യാച്ച്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രം. പിന്നീട് കോലി - ദേവ്ദത്ത് പടിക്കല്‍ (30) സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ ഇരുവരേയും മടക്കി ഹോള്‍ഡര്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതുടെ മൂന്നിന് 94 എന്ന നിലയിലായി ആര്‍സിബി. തുടര്‍ന്ന് ക്രുനാല്‍ - പടിധാര്‍ സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. രണ്ട് സിക്‌സും അഞ്ച് ഫോറും നേടി ക്രുനാല്‍ 17-ാം ഓവറില്‍ മടങ്ങിയെങ്കിലും പടിധാറിന്റെ പ്രകടനം ആര്‍സിബിക്ക് തുണയായി. ഇതിനിടെ ടിം ഡേവിഡിനെ (4) പ്രസിദ്ധ് കൃഷ്ണ ബൗള്‍ഡാക്കി. എങ്കിലും പടിധാര്‍ - ജിതേഷ് ശര്‍മ (5 പന്തില്‍ 15) സഖ്യം ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. പുറത്താകാതെ നിന്ന് പടിധാര്‍ ഒമ്പത് സിക്‌സും അഞ്ച് ഫോറും നേടി.

ഇന്ന് ജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് മറ്റൊരു ക്വാളിഫയര്‍ കൂടി കളിക്കാനുള്ള അവസരമുണ്ട്. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. അര്‍ഷദ് ഖാന് പകരം കുല്‍വന്ദ് കെജ്രോളിയ ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. വെങ്കടേഷ് അയ്യര്‍, വിരാട് കോലിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, നിഷാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, കുല്‍വന്ത് കെജ്രോളിയ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വെങ്കിടേഷ് അയ്യര്‍, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, ജോഷ് ഹാസില്‍വുഡ്, റാസിഖ് സലാം ദാര്‍.

YouTube video player