Asianet News MalayalamAsianet News Malayalam

South Africa vs India : കോലിയുമായി പദ്ധതിയിട്ടു; ബുമ്രയുടെ ടെസ്റ്റ് അരങ്ങേറ്റ രഹസ്യം വെളിപ്പെടുത്തി ശാസ്‌ത്രി

ശാസ്‌ത്രിയും നായകന്‍ വിരാട് കോലിയും ശ്രദ്ധാപൂര്‍വം ബുമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം ദക്ഷിണാഫ്രിക്കയില്‍ ഒരുക്കുകയായിരുന്നു

I spoke to Virat Kohli Ravi Shastri recalls Jasprit Bumrah test debut in South Africa
Author
Centurion, First Published Dec 29, 2021, 1:13 PM IST

മുംബൈ: ഇന്ത്യന്‍ (Team India) പേസര്‍ ജസ്‌പ്രീത് ബുമ്ര (Jasprit Bumrah) 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ (India tour of South Africa 2017-18) ടെസ്റ്റ് അരങ്ങേറ്റം നടത്തിയതിന് പിന്നിലെ അണിയറ കഥകള്‍ തുറന്നുപറഞ്ഞ് അന്നത്തെ പരിശീലകന്‍ രവി ശാസ്‌ത്രി (Ravi Shastri). ശാസ്‌ത്രിയും നായകന്‍ വിരാട് കോലിയും (Virat Kohli) തന്ത്രപൂര്‍വം ബുമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം ഇന്ത്യയിലല്ലാതെ ദക്ഷിണാഫ്രിക്കയില്‍ ഒരുക്കുകയായിരുന്നു. 

'അരങ്ങേറ്റത്തിന് തയ്യാറായിരിക്കാന്‍ ബുമ്രയോട് ആവശ്യപ്പെടാന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിനോട് ഞാന്‍ നിര്‍ദേശിച്ചു. ഞാന്‍ വിരാടുമായും സെലക്‌‌ടര്‍മാരുമായും സംസാരിച്ചു. ഇന്ത്യയിലല്ല ബുമ്ര ടെസ്റ്റ് അരങ്ങേറ്റം കളിക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞു. പകരം ദക്ഷിണാഫ്രിക്കയില്‍ നേരിട്ട് അവതരിപ്പിക്കണം. അത് കേപ്‌ടൗണിലായിരിക്കണം' എന്നും ദ് രവി ശാസ്‌ത്രി ഷോയില്‍ ഇന്ത്യന്‍ മുന്‍ പരിശീലകന്‍ വെളിപ്പെടുത്തി. 

ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ പര്യടനത്തില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജസ്‌പ്രീത് ബുമ്ര ഇതിനകം 25 ടെസ്റ്റുകളില്‍ 103 വിക്കറ്റ് വീഴ്‌‌ത്തിയിട്ടുണ്ട്. ആറ് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പടെയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലുമായി ഏഴ് വിക്കറ്റ് നേടിയ ബുമ്ര ജൊഹന്നസ്‌ബര്‍ഗിലെ മൂന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി ടീം ഇന്ത്യക്ക് സ്വപ്‌ന ജയം സമ്മാനിച്ചു. ഇതോടെ ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന്‍റെ ചുമതല ബുമ്ര ഏറ്റെടുക്കുകയായിരുന്നു. 

മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിയും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണും ചേര്‍ന്നാണ് ഇന്ത്യക്ക് ലോകത്തെ ഏത് പിച്ചിലും കൊടുങ്കാറ്റാകാന്‍ ശേഷിയുള്ള പേസ് നിരയെ സമ്മാനിച്ചത്. വിദേശത്ത് എല്ലാ ടെസ്റ്റിലും 20 വിക്കറ്റും വീഴ്‌ത്താനുള്ള ശേഷി ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് ത്രയത്തിനുണ്ട്. ഇവര്‍ക്കൊപ്പം 100ലധികം ടെസ്റ്റുകളുടെ പരിചയസമ്പത്തുള്ള വെറ്ററര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയുടെ സാന്നിധ്യവും ഇന്ത്യന്‍ പേസ് നിരയുടെ കരുത്ത് കൂട്ടുന്നു. 

Mohammad Amir : ഇന്ത്യക്കെതിരെ വീണ്ടും? പാക് ടീമിലേക്ക് മടങ്ങിവരുമോയെന്ന് വ്യക്തമാക്കി മുഹമ്മദ് ആമിര്‍
 

Follow Us:
Download App:
  • android
  • ios