മൂന്നാം നമ്പറില്‍ അവനെ ഇറക്കാനുള്ള തീരുമാനം തെറ്റാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കാരണം, മൂന്നാം നമ്പറില്‍ ഇറങ്ങാനായി കാത്തിരിക്കുന്നത് അവനിലെ ബാറ്ററുടെ സമ്മര്‍ദ്ദം കൂട്ടുകയെ ഉള്ളു.
ധരംശാല: ഇന്ത്യൻ ടെസ്റ്റ് ടീമില്‍ മൂന്നാം നമ്പര്‍ ബാറ്റിംഗ് പൊസിഷനില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് സെഞ്ചുറികള്‍ നേടിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ആ സ്ഥാനത്ത് കളിപ്പിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് തുറന്നു പറഞ്ഞ് ശുഭ്മാന്‍ ഗില്ലിന്‍റെ പിതാവ് ലഖ്‌വീന്ദര്‍ ഗില്‍. ഓപ്പണറെന്ന നിലയിലാണ് ഗില്‍ കൂടുതല്‍ തിളങ്ങുകയെന്നും എന്നാല്‍ ആത്യന്തികമായി ടീമിന്‍റെ വിജയമാണ് പ്രധാനമെന്നതിനാല്‍ ഇത്തരം കാര്യങ്ങളിലൊന്നും താന്‍ ഇടപെടാറില്ലെന്നും ലഖ്‌വീന്ദര്‍ ഗില്‍ സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു.
മൂന്നാം നമ്പറില്‍ ഗില്ലിന്‍റെ പ്രകടനത്തില്‍ ടീം തൃപ്തരാണെങ്കില്‍ പിന്നെ കൂടുതലൊന്നും പറയാനില്ല. കാരണം ടീമിന്‍റെ വിജയമാണല്ലോ പ്രധാനം. ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ഗില്‍ ഡബിള്‍ സെഞ്ചുറി നേടിയെങ്കിലും കിവീസ് വിജയത്തിന് അടുത്ത് എത്തിയിരുന്നു. ഡബിള്‍ സെഞ്ചുറി അടിച്ചിട്ടും ടീം ജയിച്ചില്ലെങ്കില്‍ പിന്നെ ആ ഡബിള്‍ സെഞ്ചുറി കൊണ്ട് കാര്യമില്ല.
എങ്കിലും ഓപ്പണറെന്ന നിലയിലാണ് ഗില്ലിന് കൂടുതല്‍തിളങ്ങാനാകുക എന്ന് ഞാന്‍ കരുതുന്നു. മൂന്നാം നമ്പറില്‍ അവനെ ഇറക്കാനുള്ള തീരുമാനം തെറ്റാണെന്നും ഞാന്‍ വിശ്വസിക്കുന്നു. കാരണം, മൂന്നാം നമ്പറില്‍ ഇറങ്ങാനായി കാത്തിരിക്കുന്നത് അവനിലെ ബാറ്ററുടെ സമ്മര്‍ദ്ദം കൂട്ടുകയെ ഉള്ളു. എന്നാല്‍ ക്രീസിലിറങ്ങി 10 പന്ത് നേരിട്ടാല്‍ ആ സമ്മര്‍ദ്ദമൊക്കെ പോകും. കാരണം പൂജാരയെപ്പോലെ പ്രതിരോധത്തില്‍ ഊന്നിയുള്ളതല്ല ഗില്ലിന്‍റെ കളി.മൂന്നാം നമ്പറില്‍ കൂടുതല്‍ ഇണങ്ങുന്നത് പൂജാരയുടേതുപോലുള്ള ബാറ്റിംഗാണ്.
ന്യൂബോള്‍ കളിക്കുമ്പോള്‍ റണ്‍സ് നേടാനുള്ള സാധ്യത കൂടുതലാാണ്. ന്യൂബോള്‍ നേരിടുന്നത് ബാറ്റര്‍ക്ക് വെല്ലുവിളിയെന്ന പോലെ ബൗളര്‍ക്ക് ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതും വലിയ വെല്ലുവിളിയാണ്. ന്യൂബോളില്‍ വിക്കറ്റ് വീഴാനുളള സാധ്യത പോലെ തന്നെ റണ്‍സടിക്കാനും സാധ്യതയുണ്ട്.5-10 ഓവര്‍ കഴിഞ്ഞ് മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോഴേക്കും ബൗളര്‍ തന്‍റെ ലെങ്ത്ത് കണ്ടെത്തിയിരിക്കും.പക്ഷെ ബാറ്റിംഗ് പൊസിഷന്‍ പോലുള്ള കാര്യങ്ങളില്‍ താന്‍ അഭിപ്രായം പറയാറില്ലെന്നും ഗില്ലിന്‍റെ പരിശീലനത്തില്‍ മാത്രമെ ഇടപെടാറുള്ളൂവെന്നും ലഖ്‌വീന്ദര്‍ ഗില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് യശസ്വി ജയ്സ്വാള്‍ ഓപ്പണറായി അരങ്ങേറുകയും ചേതേശ്വര്‍ പൂജാര പുറത്താകുകയും ചെയ്തപ്പോള്‍ ഗില്‍ ആദ്യമായി മൂന്നാം നമ്പറിലെത്തിയത്. ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്നതുവരെ ഗില്ലിന് മൂന്നാം നമ്പറില്‍ തിളങ്ങാനായിരുന്നില്ല.രണ്ടാം ടെസ്റ്റിലെ സെഞ്ചുറിക്ക് മുമ്പ് മൂന്നാം നമ്പറില്‍ കളിച്ച 9 ഇന്നിംഗ്സില്‍ 17.75 ശരാശരിയില്‍ 142 റണ്‍സ് മാത്രമായിരുന്നു ഗില്ലിന് നേടാനായത്.
