Asianet News MalayalamAsianet News Malayalam

ഞാന്‍ കോലിയെക്കാള്‍ കേമനായിരുന്നു എന്നിട്ടും എന്നെ തഴഞ്ഞു, വെളിപ്പെടുത്തലുമായി മുന്‍ പാക് താരം


ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 കളിക്കാരെ എടുത്താല്‍ താനായിരിക്കും ഒന്നാം സ്ഥാനത്തെത്ത് നാദിര്‍ അലിയുടെ യുട്യൂബ് ചാനലില്‍ ഖുറാം പറഞ്ഞു.

Iam better than Virat Kohli, yet ignored claims ex Pak batter
Author
First Published Jan 25, 2023, 1:04 PM IST

കറാച്ചി: ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് വിരാട് കോലി. ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് ഇനി നാല് സെഞ്ചുറികള്‍ കൂടി  മതി. അര്‍ധസെഞ്ചുറികളെ സെഞ്ചുറികളാക്കി മാറ്റുന്ന കാര്യത്തിലുള്ള കോലിയുടെ മികവിനെ ക്രിക്കറ്റ് ലോകം എക്കാലത്തും വാഴ്ത്താറുമുണ്ട്. എന്നാല്‍ കോലിയെക്കാള്‍ മിടുക്കുണ്ടായിട്ടും തന്നെ പാക് ടീം സെലക്ടര്‍മാര്‍ നിരന്തരം തഴഞ്ഞുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം     

പാക്കിസ്ഥാനുവേണ്ടി 16 ടെസ്റ്റിലും ഏഴ് ഏകദിനത്തിലും കളിച്ചിട്ടുള്ള ഖുറാം മന്‍സൂറാണ് ഏകദിനങ്ങളില്‍ കോലിയെക്കാള്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും തന്നെ പാക് സെലക്ടര്‍മാര്‍ ഒഴിവാക്കിയെന്ന് തുറന്നു പറയുന്നത്. 2008ല്‍ പാക്കിസ്ഥാനുവേണ്ടി അരങ്ങേറിയ ഖുറാം മന്‍സൂര്‍ കോലി ഉള്‍പ്പെട്ട ഇന്ത്യക്കെതിരെ ഒരിക്കല്‍ കളിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലായിരുന്നു ആ മത്സരം. അന്ന് 10 റണ്‍സെടുത്ത ഖുറാം കോലിയുടെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടായി. ഖുറാമിന്‍റെ അവസാന രാജ്യാന്തര മത്സരമായിരുന്നു അത്.

ഒടുവില്‍ ഇന്ത്യ ഏകദിനത്തിലും, പ്രശംസയുമായി മൈക്കല്‍ വോണ്‍; പിന്നാലെ 4 വിക്കറ്റ് നഷ്ടം

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 കളിക്കാരെ എടുത്താല്‍ താനായിരിക്കും ഒന്നാം സ്ഥാനത്തെത്ത് നാദിര്‍ അലിയുടെ യുട്യൂബ് ചാനലില്‍ ഖുറാം പറഞ്ഞു. വിരാട് കോലിയുമായി എന്നെ താരതമ്യം ചെയ്യുകയല്ല. എങ്കിലും സെഞ്ചുറികളുടെ കാര്യമെടുത്താല്‍ കോലി ഓരോ ആറ് ഇന്നിംഗ്സിലും ഒരു സെഞ്ചുറി വീതം നേടുമ്പോള്‍ ഞാന്‍ 5.68 ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ലിസ്റ്റ് എ ക്രിക്കറ്റില്‍ എന്‍റെ ബാറ്റിംഗ് ശരാശരി 53 ആണ്, ലിസ്റ്റ് എ ക്രിക്കറ്റില്‍ ലോകത്തിലെ എല്ലാ കളിക്കാരെ എടുത്താലും അഞ്ചാം സ്ഥാനത്ത് ഞാനുണ്ട്. 2015 മുതല്‍ ഇതുവരെ കളിച്ച 48 ഇന്നിംഗ്സുകളില്‍ 24 സെഞ്ചുറികള്‍ ഞാന്‍ നേടി. ഇക്കാലയളവില്‍ പാക്കിസ്ഥാനുവേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മറ്റേതൊരു താരത്തെക്കാളും റണ്‍സടിച്ചിട്ടുണ്ട് ഞാന്‍. ടി20യിലും സെഞ്ചുറി നേടി മികവ് കാട്ടാന്‍ എനിക്കായി. എന്നിട്ടും ഞാന്‍ അവഗണിക്കപ്പെട്ടു. അതിനുള്ള കാരണം ആരും ഇതുവരെ പറഞ്ഞില്ല-ഖുറാം പറഞ്ഞു.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ കളിച്ച 166 മത്സരങ്ങളില്‍ 7992 റണ്‍സാണ് ഖുറാം നേടിയത്. 27 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഖുറാം ഓരോ 6.11 ഇന്നിംഗ്സിലും ഒരു സെഞ്ചുറി വീതം നേടിയിട്ടുണ്ട്. 53.42 ബാറ്റിം ശരാശരിയും 36കാരാനായ ഖുറാമിനുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിലെ ബാറ്റര്‍മാരില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ഖുറാം. എന്നാല്‍ കോലിയാകട്ടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ 294 ഇന്നിംഗ്സുകളില്‍ 14215 റണ്‍സാണ് ഇതുവരെ നേടിയത് 50 സെഞ്ചുറികള്‍ നേടി. ഓരോ 5.88 ഇന്നിംഗ്സലും ഒരു സെഞ്ചുറി വീതം നേടാന്‍ കോലിക്കായിരുന്നു.

Follow Us:
Download App:
  • android
  • ios