Asianet News MalayalamAsianet News Malayalam

'ജയിക്കാന്‍ ഒരു മാര്‍ഗമുണ്ട്, അവന് ഇനിയും അവസരം നല്‍കണം'; മുംബൈ ഇന്ത്യന്‍സിന് ഇയാന്‍ ബിഷപ്പിന്റെ ഉപദേശം

മുംബൈയുടെ ദയനീയ അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്. ടിം ഡേവിഡിന് മധ്യനിരയില്‍ മറ്റൊരു അവസരം കൂടി നല്‍കണമെന്നും ബിഷപ് പറയുന്നു.

ian bishop says mumbai indians must give one more chance to him
Author
Mumbai, First Published Apr 30, 2022, 1:03 PM IST

മുംബൈ: തുടര്‍ പരാജയങ്ങളില്‍ നിന്ന് രക്ഷനേടാനാണ് മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇന്ന് ഐപിഎല്ലിനിറങ്ങുന്നത്. സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് (Rajasthan Royals) ഒമ്പതാം മത്സരത്തില്‍ മുംബൈയുടെ എതിരാളി. കളിച്ച എട്ട് മത്സരങ്ങളിലും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. ബൗളിംഗിലും ബാറ്റിംഗിലും മുംബൈ താരങ്ങള്‍ക്ക് സാധിക്കുന്നില്ല.

മുംബൈയുടെ ദയനീയ അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്. ടിം ഡേവിഡിന് മധ്യനിരയില്‍ മറ്റൊരു അവസരം കൂടി നല്‍കണമെന്നും ബിഷപ് പറയുന്നു. ''അവസാന മത്സരത്തിന് ശേഷം ഞാന്‍ രോഹിത്തുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം തകര്‍ന്നിരിക്കുകയായിരുന്നു. അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയ ഫ്രാഞ്ചൈസിയാണ് മുംബൈ. അവരുടെ പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്തണമെന്നാണ് എന്റെ അഭിപ്രായം. 

ടിം ഡേവിഡിന് അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തെ എന്തിനാണ് മാറ്റി നിര്‍ത്തുന്നതെന്ന് മനസിലാവുന്നില്ല. ബാറ്റിംഗ് ലൈനപ്പില്‍ ഡേവിഡിനെ പോലെ ഒരാള്‍ ഉണ്ടായിരുന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ മികച്ച സ്‌കോറുകളുണ്ടാവും.'' ബിഷപ് പറഞ്ഞു.

ബൗളിംഗ് വകുപ്പിനെ കുറിച്ചും ബിഷപ് സംസാരിച്ചു. ''ബൗളര്‍മാര്‍ നന്നായി റണ്‍സ് വിട്ടുനല്‍കുന്നു. പ്രധാന മത്സരങ്ങളില്‍ പോലും ഇത്തരത്തില്‍ സംഭവിക്കുന്നു. ഈ സീസണില്‍ അവരുടെ പ്രധാന പ്രശ്‌നം ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതാണ്. വരും സീസണിലെങ്കിലും മുംബൈ ബൗളര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.'' ബിഷപ് പൂര്‍ത്തിയാക്കി.

ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പോലും മുംബൈക്ക് പ്ലേ ഓഫ് കളിക്കാനാവില്ല. ആരാധകരുടെ മുഖം രക്ഷിക്കാനെങ്കിലും വരും മത്സരങ്ങള്‍ ജയിക്കാനുള്ള പദ്ധതിയാണ് മുംബൈ നടപ്പാക്കാന്‍ ശ്രമിക്കുക.

Follow Us:
Download App:
  • android
  • ios