Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയക്ക് ജയം എളുപ്പമാവില്ല; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

ഇന്ത്യന്‍ പിച്ചില്‍ 30ന് മുളില്‍ ബാറ്റിംഗ് ശരാശരിയുള്ള ഒരേയൊരു ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ്. മറ്റാര്‍ക്കും 30ന് മുകളില്‍ ബാറ്റിംഗ് ശരാശരി പോലുമില്ല. ഈ സാഹചര്യത്തില്‍ അശ്വിനും ജഡേജയും ഉള്‍പ്പെടുന്ന ബൗളിംഗ് നിരക്കെതിരെ റണ്‍സടിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

Ian Chappel Warning warns Australia Ahead Of India Test Series
Author
First Published Jan 30, 2023, 4:29 PM IST

സിഡ്നി: അടുത്ത മാസം നടക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്ക് ജയം എളുപ്പമാവില്ലെന്ന് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ് നിരക്കെതിരെ ഓസീസ് ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുമെന്നും ചാപ്പല്‍ ക്രിക് ഇന്‍ഫോയിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പിച്ചില്‍ 30ന് മുളില്‍ ബാറ്റിംഗ് ശരാശരിയുള്ള ഒരേയൊരു ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ്. മറ്റാര്‍ക്കും 30ന് മുകളില്‍ ബാറ്റിംഗ് ശരാശരി പോലുമില്ല. ഈ സാഹചര്യത്തില്‍ അശ്വിനും ജഡേജയും ഉള്‍പ്പെടുന്ന ബൗളിംഗ് നിരക്കെതിരെ റണ്‍സടിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുപോലെ ബൗളിംഗിന്‍റെ കാര്യമെടുത്താല്‍ നേഥന്‍ ലിയോണാകും വിക്കറ്റെടുക്കേണ്ട പ്രധാന ചുമതല. ലിയോണ്‍ മാത്രമാണ് ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങിയ ഏക ഓസീസ് സ്പിന്നര്‍.

അവന്‍ സെലക്ടര്‍മാരുടെ വാതില്‍ മുട്ടുകയല്ല, കത്തിക്കുകയാണ്; യുവതാരത്തെക്കുറിച്ച് അശ്വിന്‍

എന്നാല്‍ ലിയോണിന് പിന്തുണ നല്‍കേണ്ട ആഷ്ടണ്‍ ആഗറും മിച്ചല്‍ സ്വേപ്സണും ഇന്ത്യന്‍ പിച്ചുകളില്‍ ഇനിയും കഴിവ് തെളിയിക്കേണ്ടവരാണ്.  ഓസീസ് പേസ് നിരയുടെ ഇന്ത്യയിലെ പ്രകടനവും ശരാശരിയാണ്. ഇവര്‍ മൂന്നുപേരും പഴയ പന്തില്‍ അത്ഭുതങ്ങള്‍ കാട്ടിയാല്‍ മാത്രമെ ഓസീസ് ജയം പ്രതീക്ഷിക്കേണ്ടതുള്ളു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ കൃത്യമായ തന്ത്രങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ഓസീസിന് വിജയം എളുപ്പമാകില്ലെന്നും ചാപ്പല്‍ വ്യക്തമാക്കി.

അടുത്ത മാസം ഒമ്പതിന് നാഗ്പൂരിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും. ആദ്യ രണ്ട് ടെസ്റ്റിനുശേഷം പരിക്കില്‍ നിന്ന് മോചിതനായി ബുമ്ര തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസീസ് ടീം: Pat Cummins (c), Ashton Agar, Scott Boland, Alex Carey, Cameron Green, Peter Handscomb, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Lance Morris, Todd Murphy, Matthew Renshaw, Steve Smith (vc), Mitchell Starc, Mitchell Swepson, David Warner.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), KL Rahul (vc), Shubman Gill, C Pujara, V Kohli, S Iyer, KS Bharat (wk), Ishan Kishan (wk), R Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.

Follow Us:
Download App:
  • android
  • ios