മത്സരങ്ങളൊന്നും ഇതുവരെ ഐപിഎല്‍ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും ഇത്തവണ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഐസിസി ഐപിഎല്ലിനോട് കിടപിടിക്കുന്നുവെന്നതാണ് കണക്കുകള്‍ പറയുന്നത്.

ന്യൂയോര്‍ക്ക്: ഐപിഎൽ ആവേശം കൊടിയിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇത്തവണ ടി20 ലോകകപ്പ് നടക്കുന്നത്. എന്നാല്‍ കൂറ്റന്‍ സ്കോറുകള്‍ പിറന്ന ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോ സ്കോറിംഗ് മാച്ചുകളാണ് ലോകകപ്പിലെന്നതും സ്റ്റേഡിയത്തിലെ കാണികളുടെ കുറവും അമേരിക്കയിലെ സ്റ്റേഡിയത്തിലെ പ്രവചനാതീത സ്വഭാവവുമെല്ലാം ഇത്തവണ ലോകകപ്പ് ആവേശം കുറച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പല മത്സരങ്ങളിലും 250ലേറെ റണ്‍സ് പിറന്നപ്പോള്‍ ടി20 ലോകകപ്പില്‍ 150 റണ്‍സ് പോലും കടക്കാന്‍ ടീമുകൾ പാടുപെടുകയാണ്. 100 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ പോലും പല ടീമുകളും കഷ്ടപ്പെടുന്നതും ആരാധകര്‍ കണ്ടു.

അതുകൊണ്ടുതന്നെ ഐപിഎല്ലിലെ വെടിക്കെട്ട് പ്രതീക്ഷിച്ച് ലോകകപ്പ് കാണാനിരുന്ന ആരാധകര്‍ തുടക്കത്തില്‍ നിരാശരാണെങ്കിലും ഒമ്പതിന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തോടെ ലോകകപ്പ് ആവേശം കതിച്ചുയരുമെന്നാണ് ഐസിസി പ്രതീക്ഷിക്കുന്നത്. മത്സരങ്ങളൊന്നും ഇതുവരെ ഐപിഎല്‍ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും ഇത്തവണ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഐസിസി ഐപിഎല്ലിനോട് കിടപിടിക്കുന്നുവെന്നതാണ് കണക്കുകള്‍ പറയുന്നത്.

അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് പോരാട്ടത്തിനുള്ള പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഹർഭജന്‍, സഞ്ജുവിന് പകരം റിഷഭ് പന്ത്

മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് സമ്മാനത്തുക ഇത്തവണ ഐസിസി ഇരട്ടിയോട് അടുപ്പിച്ച് ഉയര്‍ത്തിയിട്ടുണ്ട്. ലോകകപ്പില്‍ ഇത്തവണ ആകെ 11.25 മില്യണ്‍ ഡോളര്‍ കോടി ഡോളര്‍(93.5 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കാന്‍ പോകുന്നത്. കഴിഞ്ഞ തവണ ഇത് 5.6 ലക്ഷം ഡോളര്‍ മാത്രമായിരുന്നു.

ലോകകപ്പ് നേടുന്ന ടീമിന് 24.5 ലക്ഷം ഡോളര്‍ (ഏകദേശം 20 കോടി രൂപ) ഇത്തവണ സമ്മാനത്തുകയായി ലഭിക്കും. ഐപിഎല്‍ ജേതാക്കൾക്ക് ഈ സീസണില്‍ ബിസിസിഐ നല്‍കിയതും 20 കോടി രൂപയാണ്. ലോകകപ്പിലെ റണ്ണറപ്പുകള്‍ക്ക് 12.8 ലക്ഷം ഡോളര്‍(10.6 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഐപിഎല്‍ റണ്ണറപ്പുകള്‍ക്ക് 13 കോടിക്ക് അടുത്തായിരുന്നു സമ്മാനത്തുകയായി ബിസിസിഐ നല്‍കിയത്.

ടി20 റാങ്കിംഗ്: വമ്പന്‍ കുതിപ്പുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍, ഒന്നാം സ്ഥാനം കൈവിടാതെ സൂര്യകുമാര്‍ യാദവ്

ലോകകപ്പ് സെമി ഫൈനലിൽ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 7.87,500 ഡോളര്‍ ഏകദേശം(6.5 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിനും ഏകദേശം 26 ലക്ഷം രൂപ വീതവും സമ്മാനത്തുകയായി ടീമുകള്‍ക്ക് ലഭിക്കും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് അയര്‍ലന്‍ഡിനെ നേരിടാനിറങ്ങും. 20 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 55 മത്സരങ്ങളാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക