Asianet News MalayalamAsianet News Malayalam

വനിതാ ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 12ന്

ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. രണ്ടാമത്തെ ഗ്രൂപ്പില്‍ ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ഇംഗ്ലമ്ട്, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകളാണുള്ളത്. ഫെബ്രുവരി 11ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തോടെയാണ് ഓസ്ട്രേലിയ ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങുക.ഫെബ്രുവരി 11ന് ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും പോരാട്ടത്തിന് ഇറങ്ങും.

 

ICC announces Women's T20 World Cup 2023 schedule
Author
First Published Oct 3, 2022, 10:20 PM IST

ദുബായ്: അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന്‍റെ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി. ഇത്തവണത്തെ പുരുഷ ലോകകപ്പിലേതുപോലെ പാക്കിസ്ഥാനെതിരായ പോരാട്ടത്തോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങുന്നത്.

ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. രണ്ടാമത്തെ ഗ്രൂപ്പില്‍ ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ഇംഗ്ലമ്ട്, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകളാണുള്ളത്. ഫെബ്രുവരി 11ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തോടെയാണ് ഓസ്ട്രേലിയ ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങുക.ഫെബ്രുവരി 11ന് ആതിഥേയരായ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും പോരാട്ടത്തിന് ഇറങ്ങും.

ബാറ്റിംഗില്‍ ജമീമ, ബൗളിംഗില്‍ ഹേമലത; വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ അരങ്ങേറി

ഫെബ്രുവരി 12നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. കഴിഞ്ഞവര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. എംസിജിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ മത്സരം കാണാന്‍ ഒരുലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്.

ഈ വര്‍ഷം ജൂലൈയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. മികച്ച പോരാട്ടത്തിനുശേഷം ഓസീസ് കരുത്തിന് മുന്നില്‍ ഇന്ത്യ വീണ്ടും കീഴടങ്ങി. പെബ്രുവരി 26ന് കേപ്‌ടൗണിലാണ് വനിതാ ടി20 ലോകകപ്പിന്‍റെ ഫൈനല്‍. സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനങ്ങളുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമുകളും പരസ്പരം മത്സരിക്കും. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് മുന്നേറും.

ഗ്രൂപ്പ്-1: Australia, New Zealand, South Africa, Sri Lanka, Bangladesh
ഗ്രൂപ്പ്-2: England, India, West Indies, Pakistan, Ireland.

വനിതാ ടി20 ലോകകപ്പ് പൂര്‍ണ മത്സരക്രമം

10 February South Africa v Sri Lanka Cape Town

11 February West Indies v England Paarl

11 February Australia v New Zealand Paarl

12 February India v Pakistan Cape Town

12 February Bangladesh v Sri Lanka Cape Town

13 February Ireland v England Paarl

13 February South Africa v New Zealand Paarl

14 February Australia v Bangladesh Gqeberha

15 February West Indies v India Cape Town

15 February Pakistan v Ireland Cape Town

16 February Sri Lanka v Australia Gqeberha

17 February New Zealand v Bangladesh Cape Town

17 February West Indies v Ireland Cape Town

18 February England v India Gqeberha

18 February South Africa v Australia Gqeberha

19 February Pakistan v West Indies Paarl

19 February New Zealand v Sri Lanka Paarl

20 February Ireland v India Gqeberha

21 February England v Pakistan Cape Town

21 February South Africa v Bangladesh Cape Town

23 February SEMI-FINAL 1 Cape Town

24 February RESERVE DAY Cape Town

24 February SEMI-FINAL 2 Cape Town

25 February RESERVE DAY Cape Town

26 February FINAL Cape Town

27 February RESERVE DAY Cape Town.

Follow Us:
Download App:
  • android
  • ios