ദുബായ്: ഐസിസി പുരസ്‌കാരങ്ങളില്‍ ഇരട്ട നേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 2019ലെ മികച്ച ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായാണ് കോലിയെ തെരഞ്ഞെടുത്തത്. 

കോലിക്ക് കീഴില്‍ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ പരമ്പര നേടി ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തിയിരുന്നു. അതേസമയം ഏകദിനത്തില്‍ കോലിക്ക് കീഴില്‍ ലോകകപ്പ് സെമിയിലും ടീം ഇന്ത്യ ഇടം കണ്ടെത്തി.  

ഐസിസി ടെസ്റ്റ് ടീം ഓഫ് ദ് ഇയര്‍ 2019: മായങ്ക് അഗര്‍വാള്‍, ടോം ലാഥം, മാര്‍നസ് ലബുഷെയ്‌ന്‍, വിരാട് കോലി(നായകന്‍), സ്റ്റീവ് സ്‌മിത്ത്, ബെന്‍ സ്റ്റോക്‌സ്, ബിജെ വാട്‌ലിങ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നീല്‍ വാഗ്‌നര്‍, നാഥന്‍ ലയണ്‍

Read more: ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ മാത്രം! കോലി നായകന്‍; അത്‌ഭുതം നിറച്ച് ടെസ്റ്റ് ടീം ഓഫ് ദ് ഇയര്‍

ഐസിസി ഏകദിന ടീം ഓഫ് ദ് ഇയര്‍ 2019: രോഹിത് ശര്‍മ്മ, ഷായ് ഹോപ്, വിരാട് കോലി(നായകന്‍), ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്‍ഡ് ബോള്‍ട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്

Read more: ഇന്ത്യന്‍ അപ്രമാദിത്വം സമ്മതിച്ച് ഐസിസി; 2019ലെ മികച്ച ഏകദിന ടീം ഇങ്ങനെ