Asianet News MalayalamAsianet News Malayalam

ഏകദിന റാങ്കിം​ഗ്, രണ്ടാം സ്ഥാനം നിലനിർത്തി കോലി; ചമീരക്കും പെരേരക്കും നേട്ടം

ബം​ഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ 16 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ചമീര 27 സ്ഥാനത്തങ്ങൾ മെച്ചപ്പെടുത്തി ഏകദിന  ബൗളിം​ഗ് റാങ്കിം​ഗിൽ 33-ാം സ്ഥാനത്തെത്തി.

ICC ODI Rankings: Kohli holds onto second spot
Author
dubai, First Published Jun 2, 2021, 6:04 PM IST

ദുബായ്: ഏകദിന ബാറ്റ്സ്‌മാന്‍മാരുടെ ഐസിസി റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോലി. പാക് നായകൻ ബാബർ അസം തന്നെയാണ് ഒന്നാം റാങ്കിൽ.ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാം സ്ഥാനത്ത് തുടരുന്നു. ബം​ഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയ കുശാൽ പെരേര 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തെത്തി.

ബം​ഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിലെ മികച്ച പ്രകടനം ശ്രീലങ്കയുടെ കുശാൽ പെരേരക്കും ചമീരക്കും നേട്ടമായി. ബം​ഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ 16 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ചമീര 27 സ്ഥാനത്തങ്ങൾ മെച്ചപ്പെടുത്തി ഏകദിന  ബൗളിം​ഗ് റാങ്കിം​ഗിൽ 33-ാം സ്ഥാനത്തെത്തി. ബൗളിം​ഗ് റാങ്കിം​ഗിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനം നിലനിർത്തി.

മൂന്ന് വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോലിയെ പിന്തള്ളി ഒന്നാമതെത്തിയ ബാബർ പുതിയ റാങ്കിം​ഗിൽ കോലിയേക്കാൾ എട്ടു റേറ്റിം​ഗ് പോയന്റിന്റെ ലീഡ് നിലനിർത്തി. ബാബറിന് 865 റേറ്റിം​ഗ് പോയന്റും കോലിക്ക് 857 റേറ്റിം​ഗ് പോയന്റുമാണുള്ളത്.

ബാറ്റിം​ഗിൽ ആദ്യ പത്തിൽ കോലിയും രോഹിത്തും ബൗളിം​ഗിൽ ബുമ്രയും മാത്രമാണ് ഇന്ത്യൻ സാന്നിധ്യങ്ങൾ. ഓൾ റൗണ്ടർമാരുടെ റാങ്കിം​ഗിൽ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios