Asianet News MalayalamAsianet News Malayalam

ഏകദിന റാങ്കിംഗ്: ഇന്ത്യന്‍ താരങ്ങളുടെ കസേരക്ക് ഇളക്കമില്ല; നേട്ടമുണ്ടാക്കിയവരില്‍ പാക് താരവും

ബാറ്റ്സ്‌മാന്‍മാരുടെയും ബൗളര്‍മാരുടെയും റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളുടെ മേല്‍ക്കോയ്‌മ. ടീം റാങ്കിംഗില്‍ ഇന്ത്യ രണ്ടാമത്.

ICC ODI rankings Virat Kohli and Jasprit Bumrah on Top
Author
Dubai - United Arab Emirates, First Published Oct 4, 2019, 11:32 AM IST

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളുടെ മേല്‍ക്കോയ്‌മ തുടരുന്നു. ബാറ്റ്സ്‌മാന്‍മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല. ബൗളര്‍മാരില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര തന്നെയാണ് മുന്നില്‍. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ട് ഒന്നാമതും ഇന്ത്യ രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാമതുമാണ്. 

വിരാട് കോലിക്ക് 895 പോയിന്‍റും രോഹിത് ശര്‍മ്മയ്‌ക്ക് 863 പോയിന്‍റുമാണുള്ളത്. പാക്കിസ്ഥാന്‍റെ ബാബര്‍ അസമാണ് ബാറ്റ്സ്‌മാന്‍മാരില്‍ മൂന്നാമത്. പാക്കിസ്ഥാന്‍ ബാറ്റ്സ്‌മാന്‍ ഫഖര്‍ സമാന്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് 16-ാമതെത്തി. പാക്കിസ്ഥാനെതിരെ അവസാന ഏകദിനത്തിലെ സെഞ്ചുറിയോടെ 23 സ്ഥാനങ്ങളുയര്‍ന്ന ലങ്കന്‍ താരം ധനുഷ്‌ക ഗുണതില 70-ാം സ്ഥാനത്തെത്തി. 

ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്‍റെ ട്രെന്‍ഡ് ബോള്‍ട്ടും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബുമ്രയൊഴികെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും ആദ്യ പത്തില്‍ ഇടമില്ല. പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ കരിയറിലെ ഉയര്‍ന്ന സ്ഥാനത്തെത്തി എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. നാല് സ്ഥാനങ്ങളുയര്‍ന്ന ആമിര്‍ ആറാം സ്ഥാനത്തെത്തി. 

Follow Us:
Download App:
  • android
  • ios