ക്രിക്കറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങില്‍ നിന്ന് അദ്ദേഹത്തിന് ആശംസകളെത്തുന്നുണ്ട്. സുരേഷ് റെയ്‌ന, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെല്ലാം അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായെത്തി.

കൊല്‍ക്കത്ത: ഇന്ന് 49-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രഡിന്റുമായ സൗരവ് ഗാംഗുലി. ക്രിക്കറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങില്‍ നിന്ന് അദ്ദേഹത്തിന് ആശംസകളെത്തുന്നുണ്ട്. സുരേഷ് റെയ്‌ന, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായെത്തി. ഇക്കൂട്ടത്തില്‍ ഇന്റനാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമുണ്ടായിരുന്നു.

Scroll to load tweet…

''ഏകദിനത്തില്‍ വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരം, ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമ (183), 28 ഓവര്‍സീസ് ടെസ്റ്റുകളില്‍ 11 തവണ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാറ്റന്‍. സൗരവ് ഗാംഗുലിക്ക് പിറന്നാള്‍ ആശംസകള്‍.'' ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഐസിസി കുറിച്ചിട്ടു.

ഏകദിനത്തില്‍ 11,221 റണ്‍സാണ് ഗാംഗുലിയുടെ സമ്പാദ്യം. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് ഗാംഗുലി. സച്ചിന്‍- ഗാഗുലി ഓപ്പണിംഗ് സഖ്യം ഇന്ത്യയുടെ എക്കാലത്തേയും മികച്ചതാണ്. 136 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 6609 റണ്‍സാണ് ഇരുവരും ഇന്ത്യക്കായി നേടിയത്. ഇതില്‍ 21 സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 1996ല്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഗാംഗുലി ആ മത്സരത്തില്‍ 131 റണ്‍സ് നേടിയിരുന്നു.

2000 -ത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ വിദേശ പമ്പരകളില്‍ മികവ് പുലര്‍ത്തി. നാറ്റ് വെസ്റ്റ് ട്രോഫിയും 2002ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയും അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കി. 2003 ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്താനും ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു ഇന്ത്യ.