പെര്‍ത്ത്: വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30ന് പെര്‍ത്തിൽ തുടങ്ങുന്ന മത്സരത്തിൽ തായ്‍‍ലന്‍ഡും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടും. തായ്‍‍ലന്‍ഡ് ആദ്യമായാണ് ലോകകപ്പിൽ മത്സരിക്കുന്നത്. 2016ലെ ചാമ്പ്യന്മാരാണ് വിന്‍ഡീസ്. 

Read more: വനിതാ ടി20 ലോകകപ്പ്: ഓസീസിനെ വീഴ്‌ത്തി ഇന്ത്യ തുടങ്ങി

ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മിലാണ് രണ്ടാം മത്സരം. വൈകിട്ട് 4.30ന് പെര്‍ത്തിൽ ആണ് ഈ മത്സരം. ന്യൂസിലന്‍ഡ് ആദ്യ രണ്ട് ലോകകപ്പിലും ഫൈനലിലെത്തിയിരുന്നു.

Read more: പൂനം യാദവ്; ഓസ്‌ട്രേലിയയെ കറക്കിവീഴ്‌ത്തിയതിന് ഇന്ത്യ കടപ്പെട്ടത് ഈ താരത്തോട്

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ വിജയത്തുടക്കം സ്വന്തമാക്കി. ഇന്ത്യ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 17 റൺസിന് തോൽപിച്ചു. ഇന്ത്യയുടെ 132 റൺസ് പിന്തുടർന്ന ഓസീസിന് 115 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 19 റൺസിന് നാല് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നർ പൂനം യാദവാണ് ഓസീസിനെ എറിഞ്ഞിട്ടത്. ശിഖ പാണ്ഡേ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതും നിര്‍ണായകമായി.