രുചിയൂറും അഫ്‌ഗാന്‍ ക്രിക്കറ്റിന് അമുലിന്‍റെ സ്‌പോണ്‍സര്‍ഷിപ്പ്. ക്രിക്കറ്റില്‍ അതിവേഗം വളരുന്ന രാജ്യമാണ് അഫ്‌ഗാനെന്ന് അമുല്‍ ഡയറക്‌ടര്‍.
ദില്ലി: ഏകദിന ലോകകപ്പില്‍ അഫ്‌ഗാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ സ്‌പോണ്‍സര്‍ ഇന്ത്യൻ ക്ഷീരോത്പാദന സംരംഭമായ അമുല്‍. ക്രിക്കറ്റില്‍ അതിവേഗം വളരുന്ന രാജ്യമാണ് അഫ്‌ഗാനെന്ന് അമുല്‍ ഡയറക്‌ടര്‍ ആര്‍ എസ് സോധി പറഞ്ഞു. അമുല്‍ ലോഗോ ടീം ജഴ്‌സിയിലും ട്രെയിനിംഗ് കിറ്റിലും പ്രദര്‍ശിപ്പിക്കും.
അമുലിന്‍റെ സ്‌പോണ്‍സര്‍ഷിപ്പ് അഫ്‌ഗാന്‍ ക്രിക്കറ്റിലെ മഹത്തായ സംഭവം എന്നാണ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അസദുള്ള ഖാന്‍റെ പ്രതികരണം. ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം തവണയാണ് അമുല്‍ ഒടു ടീമിന്‍റെ സ്‌പോണ്‍സര്‍മാരാകുന്നത്. നേരത്തെ ന്യൂസീലന്‍ഡ്, ഹോളണ്ട് ടീമുകളെയാണ് അമുല്‍ സ്‌പോണ്‍സര്‍ ചെയ്തത്.
