ദുബായ്: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് നിലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഓസ്‌ട്രേലിയയും ഇന്ത്യയും. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യ, ഓസീസ് ടീമുകള്‍ നിലവിലെ സ്ഥാനം നിലനിര്‍ത്തിയത്. ഇതേസമയം ഇന്ത്യക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നുണ്ട്. 

73.8 പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 70.2 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. എട്ട് വീതം ടെസ്റ്റുകള്‍ ഇരു ടീമുകളും വിജയിച്ചപ്പോള്‍ മൂന്ന് വീതം തോല്‍വികളാണ് ഇരുടീമിനുമുള്ളത്. ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റിലും ഇന്ത്യ ഒരു ടെസ്റ്റിലും സമനില വഴങ്ങി. പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരായ പരമ്പര നേട്ടങ്ങളാണ് ന്യൂസിലന്‍ഡിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുമായി 0.2 ശതമാനം പോയിന്റിന്റെ വ്യത്യാസമേ ന്യൂസിലന്‍ഡിനുള്ളു. 

ആരാധകര്‍ക്ക് ഞെട്ടല്‍; ഓസീസിനെതിരായ അവസാന ടെസ്റ്റില്‍ നിന്ന് ബുമ്രയും പുറത്ത്

പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ഈ വര്‍ഷം ജൂണില്‍ ലോര്‍ഡ്‌സിലാണ് ഫൈനല്‍ പോരാട്ടം. ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. 

അശ്വിന്‍-വിഹാരി കട്ട ഡിഫന്‍സ്; സിഡ്‌നിയില്‍ ഇന്ത്യക്ക് ജയതുല്യ സമനില