ഇത്തരം പിച്ചുകള്‍ തയാറാക്കുന്നവര്‍ പലപ്പോഴും കരുതുന്നത് അവര്‍ ഇന്ത്യയെ സഹായിക്കുകയാണെന്നാണ്. എന്നാല്‍ സ്ലോ പിച്ചില്‍ നമ്മുടെ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ടു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തയാറാക്കിയ സ്ലോ പിച്ചാണെന്ന് വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു. ബീര്‍ ബൈസെപ്സ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് റായുഡു മനസുതുറന്നത്.

ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന പിച്ച് വളരെ വളരെ വേഗം കുറഞ്ഞ ഒന്നായിരുന്നു. അത്തരമൊരു പിച്ചുണ്ടാക്കിയത് ആരുടെ ഐഡിയ ആണെന്ന് എനിക്കറിയില്ല. ഒരു സാധാരണ പിച്ചുണ്ടാക്കിയിരുന്നെങ്കില്‍ പോലും ഇന്ത്യക്ക് കളി ജയിക്കാമായിരുന്നു. കാരണം, ഓസ്ട്രേലിയയെക്കാള്‍ കരുത്തുറ്റ ടീമായിരുന്നു നമ്മുടേത്. ഫൈനലിനായി അത്തരമൊരു പിച്ച് തയാറാക്കേണ്ട ആവശ്യമില്ലായിരുന്നു. നല്ലൊരു വിക്കറ്റ് ഉണ്ടാക്കിയിരുന്നെങ്കില്‍ ഈ തോല്‍വി സംഭവിക്കില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതല്ല നടന്നതെന്നും അംബാട്ടി റായുഡു പറഞ്ഞു.

സഞ്ജു ഇല്ലെങ്കിലും കാര്യവട്ടത്ത് ഒരു മലയാളി ഇറങ്ങും; ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20യിൽ അമ്പയറായി അനന്തപത്മനാഭൻ

ഇത്തരം പിച്ചുകള്‍ തയാറാക്കുന്നവര്‍ പലപ്പോഴും കരുതുന്നത് അവര്‍ ഇന്ത്യയെ സഹായിക്കുകയാണെന്നാണ്. എന്നാല്‍ സ്ലോ പിച്ചില്‍ നമ്മുടെ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ടു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഏത് ടീമിനെയും തോല്‍പ്പിക്കാനുള്ള കഴിവും കരുത്തും ഇന്ത്യക്കുള്ളപ്പോള്‍ മത്സരത്തിലെ 100 ഓവറും ഒരുപോലെ നില്‍ക്കുന്ന മികച്ചൊരു പിച്ചായിരുന്നു ഫൈനലിനായി തയാറാക്കേണ്ടിയിരുന്നത്. അങ്ങനെ വരുമ്പോള്‍ മത്സരത്തില്‍ ടോസ് നിര്‍ണായകമാകില്ലായിരുന്നു.

YouTube video player

ഫൈനലിനായുള്ള പിച്ച് തയാറാക്കിയത് ആരെങ്കിലും ബോധപൂര്‍വം ചെയ്താണോ ആലോചിച്ച് ചെയ്തതാണോ എന്നൊന്നും എനിക്കറിയില്ല. ബോധപൂര്‍വം ചെയ്തതാണെങ്കില്‍ അതിലും വലിയ ആന മണ്ടത്തരമില്ല. ബോധപൂര്‍വം ചെയ്തതായിരിക്കില്ലെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അംബാട്ടി റായുഡു പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച തുടക്കത്തിനുശേഷം മധ്യ ഓവറുകളില്‍ റണ്‍ കണ്ടെത്താന്‍ പാടുപെട്ടതോടെ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 46 ഓവറില്‍ അനായാസം ലക്ഷ്യത്തിലെത്തുകയും ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക