ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നായി 206.12 ശരാശരിയിലാണ് ഷനക 101 റണ്‍സടിച്ചത്. ആദ്യ മത്സരത്തില്‍ 27 പന്തില്‍ 45 റണ്‍സടിച്ച ഷനക രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 56 റണ്‍സടിച്ചു. രണ്ടാം ടി20 മത്സരത്തില്‍ അവസാന ഓവറില്‍ 21 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും ഷനക തിളങ്ങി.

പൂനെ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര കാണുന്ന ആരാധകര്‍ ആദ്യം തിരക്കുന്നത് ആദ്യ രണ്ട് കളികളിലും വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയെ ഏത് ഐപിഎല്‍ ടീമാണ് ലേലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നായിരിക്കും. എന്നാല്‍ ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് നടന്ന ഐപിഎല്‍ താരലേലത്തില്‍ ഷനകക്ക് ആവശ്യക്കാരുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടത്തിയ മിന്നലടി കുറച്ചു നേരത്തെയായിരുന്നെങ്കില്‍ എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഉപദേശകനുമായ ഗൗതം ഗംഭീര്‍.

ഐപിഎല്‍ ലേലത്തിന് മുമ്പായിരുന്നു ഷനക ഇപ്പോള്‍ നടത്തിയ പ്രകടനം പുറത്തെടുത്തതെങ്കില്‍ അദ്ദേഹത്തിന് വേണ്ടി ടീമുകള്‍ കോടികള്‍ വാരിയെറിയുമായിരുന്നുവെന്ന് ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറ‌ഞ്ഞു. ലേലത്തിന് മുമ്പായിരുന്നു ഈ പ്രകടനം അവന്‍ നടത്തിയിരുന്നത് എങ്കില്‍ അവനെ വാങ്ങാനുള്ള പണം ഞങ്ങളുടെ കൈയിലുണ്ടാവുമായിരുന്നില്ല. ലേലത്തില്‍ എല്ലായ്പ്പോഴും അങ്ങനെയാണ് സംഭവിക്കുന്നത്. ഈ പരമ്പര ലേലത്തിന് തൊട്ടു മുമ്പായിരുന്നെങ്കിലൊന്ന് സങ്കല്‍പ്പിച്ചുനോക്കു. ഞങ്ങള്‍ക്ക് മാത്രമല്ല, മറ്റ് പല ഫ്രാഞ്ചൈസികള്‍ക്കും അവനെ വാങ്ങാന്‍ പണം തികയില്ലായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പാക്കിസ്ഥാനും ന്യൂസിലന്‍ഡും പുറത്തായി, ഫൈനലിലെത്താന്‍ ഇനി നാലു ടീമുകള്‍

ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നായി 206.12 ശരാശരിയിലാണ് ഷനക 101 റണ്‍സടിച്ചത്. ആദ്യ മത്സരത്തില്‍ 27 പന്തില്‍ 45 റണ്‍സടിച്ച ഷനക രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 56 റണ്‍സടിച്ചു. രണ്ടാം ടി20 മത്സരത്തില്‍ അവസാന ഓവറില്‍ 21 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും ഷനക തിളങ്ങി.

ഈ പരമ്പരയില്‍ മാത്രമല്ല, സമീപകാലത്ത് ഇന്ത്യയില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ 19 പന്തില്‍ 47*, 38 പന്തില്‍ 74*, 18 പന്തില്‍ 33*, 27 പന്തില്‍ 45, 22 പന്തില്‍ 56* എന്നിങ്ങനെ 255 റണ്‍സടിച്ച ഷനകയുടെ സ്ട്രൈക്ക് റേറ്റ് 180 ആണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിനാല്‍ ശ്രീലങ്കന്‍ താരങ്ങള്‍ ഏപ്രില്‍ എട്ടിനുശേഷം മാത്രമെ ഐപിഎല്ലില്‍ കളിക്കാനെത്തുള്ളു എന്നതിനാലാകാം ഷനക ഉള്‍പ്പെടെ 10 ലങ്കന്‍ കളിക്കാര്‍ക്ക് ഐപിഎല്ലില്‍ ആവശ്യക്കാരുണ്ടാവാതിരുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഏതെങ്കിലും കളിക്കാരന് പരിക്കേറ്റാല്‍ പകരക്കാരനായി ഷനകക്ക് ഐപിഎല്ലിലെത്താന്‍ ഇനിയും അവസരമുണ്ട്