അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്കാണ് താരലേലത്തില്‍ മൊഹ്സിന്‍ ലഖ്നൗവിലെത്തിയത്. മൊഹ്സിനെക്കുറിച്ച് പരിശീലകന്‍ ബദറുദ്ദീന്‍ സിദ്ദിഖി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മുമ്പ് മുഹമ്മദ് ഷമിയുടെയും ബൗളിംഗ് പരിശീലകനായിരുന്നു സിദ്ദിഖി.

ദില്ലി: ഇത്തവണ ഐപിഎല്ലില്‍(IPL 2022) ഇന്ത്യന്‍ പേസര്‍മാര്‍ നിരവധിപേരാണ് ഉദിച്ചുയര്‍ന്നത്. അതിവേഗം കൊണ്ട് ഞെട്ടിച്ച ഉമ്രാന്‍ മാലിക്(Umran Malik) മുതല്‍ ഡെത്ത് ഓവറുകളിലെ യോര്‍ക്കറുകള്‍ കൊണ്ട് ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച അര്‍ഷദീപ് സിംഗ്(Arshdeep Singh) വരെ അക്കൂട്ടത്തിലുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനങ്ങള്‍ ഉമ്രാനും അര്‍ഷദീപിനും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലിടം നല്‍കുകയും ചെയ്തു.

എന്നാല്‍ ഐപിഎല്ലില്‍ റണ്‍ വിട്ടുകൊടുക്കന്നതിലെ പിശുക്കുകൊണ്ടും കൃത്യത കൊണ്ടും തിളങ്ങിയ മറ്റൊരു പേസര്‍ കൂടിയുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(LSG) താരമായിരുന്ന മൊഹ്സിന്‍ ഖാനാണത്(Mohsin Khan). സീസണില്‍ ലഖ്നൗവിനായി കളിച്ച 9 കളികളില്‍ 14 വിക്കറ്റ് വീഴ്ത്തിയ മൊഹ്സിന്‍റെ ഇക്കോണമി 5.97 മാത്രമാണ്. സുനില്‍ നരെയ്ന്‍(5.57) കഴിഞ്ഞാല്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇക്കോണമി മൊഹ്സിന്‍റെ പേരിലാണ്.

'ഞാന്‍ അവന്റെ വലിയ ആരാധകനാണ്'; പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനെ പുകഴ്ത്തി ബ്രറ്റ് ലീ

അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്കാണ് താരലേലത്തില്‍ മൊഹ്സിന്‍ ലഖ്നൗവിലെത്തിയത്. മൊഹ്സിനെക്കുറിച്ച് പരിശീലകന്‍ ബദറുദ്ദീന്‍ സിദ്ദിഖി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മുമ്പ് മുഹമ്മദ് ഷമിയുടെയും ബൗളിംഗ് പരിശീലകനായിരുന്നു സിദ്ദിഖി.

ഐപിഎല്‍ താരലേലം നടക്കുമ്പോള്‍ മുഹമ്മദ് ഷമിക്കൊപ്പം അദ്ദേഹത്തിന്‍റെ ഫാം ഹൗസിലിരിക്കുകയായിരുന്നു താനെന്ന് സിദ്ദിഖി പറഞ്ഞു. മൊഹ്സിനെ ലഖ്നൗ ടീമിലെടുത്തു കഴിഞ്ഞപ്പോള്‍ പിന്നെ ഞങ്ങളുടെ ചര്‍ച്ച അവനെക്കുറിച്ചായി. ആ സമയം, ഷമി എന്നോട് പറഞ്ഞത് അവനെ തന്‍റെ കൂടെ നാലുമാസം വിടാമെങ്കില്‍ മൊഹ്സിനെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായി മാറ്റാമെന്നായിരുന്നു. കാരണം, മൊഹ്സിന്‍ മികച്ച ബാറ്ററുമാണ്. കളിയെക്കുറിച്ച് മൊഹ്സിനുള്ള മികച്ച ധാരണയെക്കുറിച്ച് ലഖ്നൗ നായകന്‍ കെ എല്‍ രാഹുലും നേരത്തെ വ്യക്തമാക്കിയതാണെന്നും സ്പോര്‍ട് യാരിക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖി പറഞ്ഞു.

ഉമ്രാന്‍ മാലിക്കിനെ പരീക്ഷിക്കാന്‍ സമയമായോ? നിര്‍ണായക വാക്കുകളുമായി ഡെയ്‌ല്‍ സ്റ്റെയ്‌ന്‍

ഓരോ ബാറ്റര്‍ക്കെതിരെയും ഏത് തരം പന്താണ് എറിയേണ്ടതെന്ന് വ്യക്തമായ ധാരണ ബൗളര്‍ക്കുണ്ടാകണം. അങ്ങനെയുള്ളതുകൊണ്ടാണ് ഷമി ഇന്ന് വലിയ ബൗളറായത്. യുവതാരങ്ങളെ സഹായിക്കാന്‍ ഷമി എല്ലായ്പ്പോഴും ഒരുക്കമാണെന്നും സിദ്ദിഖി വ്യക്തമാക്കി. ഐപിഎല്ലില്‍ ബാറ്ററെന്ന നിലയില്‍ കാര്യമായ അവസരങ്ങള്‍ മൊഹ്സിന് ലഭിച്ചിരുന്നില്ല. ലഖ്നൗ നിരയില്‍ പത്താമനായിട്ടായിരുന്നു മൊഹ്സിന്‍ പലപ്പോഴും ബാറ്റിംഗിന് ഇറങ്ങിയിരുന്നത്.