വിദേശ മാധ്യമങ്ങളില്‍ ഇന്ത്യയിലെ കൊവിഡ് അവസ്ഥ സംബന്ധിച്ച് വരുന്ന വാര്‍ത്തകളെ ഹൈഡന്‍ തന്‍റെ ബ്ലോഗ് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

മുംബൈ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആഗോളതലത്തില്‍ ഇന്ത്യയ്ക്കായി ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍ അടക്കം സഹായമായി എത്തുന്നുണ്ട്. ഇതേ സമയം ഇന്ത്യയ്ക്കായി ഹൃദയത്തില്‍ തൊടുന്ന ബ്ലോഗ് പോസ്റ്റുമായി ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മാത്യു ഹൈഡന്‍ രംഗത്ത്. ഹൈഡന്‍റെ ബ്ലോഗില്‍ എഴുതിയ കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങള്‍ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിദേശ മാധ്യമങ്ങളില്‍ ഇന്ത്യയിലെ കൊവിഡ് അവസ്ഥ സംബന്ധിച്ച് വരുന്ന വാര്‍ത്തകളെ ഹൈഡന്‍ തന്‍റെ ബ്ലോഗ് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ യഥാര്‍ത്ഥ അവസ്ഥ പലപ്പോഴും ആയിരക്കണക്കിന് മൈല്‍ അകലെ ഇരിക്കുന്നവര്‍ക്ക് കൃത്യമായി ലഭിക്കണമെന്നില്ലെന്ന് ഹൈഡന്‍ പറയുന്നു.

"140 കോടിയോളം ജനസംഖ്യയുള്ള ഒരു രാജ്യത്തെ കൊവിഡിനെതിരായ ഈ യുദ്ധത്തില്‍ വൈറസ് വ്യാപനത്തിന്‍റെ ആദ്യഘട്ടം മുതല്‍ ചില വിദേശ മാധ്യമങ്ങള്‍ ആക്രമിക്കുകയാണ്. ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്തിന് പൊതു പരിപാടികള്‍ നടപ്പിലാക്കാനും വിജയിപ്പിക്കാനുമുള്ള സമയം നല്‍കണം. കഴിഞ്ഞ ഒരു ദശകമായി ഇന്ത്യ സന്ദര്‍ശിക്കുന്നു, ഇന്ത്യ എന്‍റെ ആത്മീയ ഗൃഹമാണ്' -ഹൈഡന്‍ പറയുന്നു.

'എനിക്കെപ്പോഴും വലിയ ബഹുമാനമാണ് ഇന്ത്യയിലെ നേതാക്കളെക്കുറിച്ചു, സര്‍ക്കാര്‍ ഓഫീസര്‍മാരെക്കുറിച്ചും ഇത്രയും വലതും വൈവിദ്ധ്യവുമായ രാജ്യത്ത് അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരിപാടികള്‍ തന്നെയാണ് അതിന് കാരണം, ഞാന്‍ വലുതായി ഡാറ്റ അറിയുന്ന ആളല്ല, എന്നാല്‍ ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ വരുന്ന കണക്കുകള്‍ ശരിക്കും ഗംഭീരമാണ്, ഇതിനകം തന്നെ ഇന്ത്യയില്‍ 160 ദശലക്ഷം ആളുകള്‍, ഏതാണ്ട് ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ അഞ്ചിരട്ടി വാക്സിന്‍ എടുത്തിട്ടുണ്ട്. ഞാന്‍ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നത് ഇത്രയുമാണ് എത്ര വലിയ ജനസംഖ്യയാണ് ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് എന്ന് നിങ്ങള്‍ നോക്കൂ'

Scroll to load tweet…