കൗശലമുള്ള ബൗളറാണ് അശ്വിന്‍. തന്‍റെ പന്തില്‍ അസാമാന്യ നിയന്ത്രണമാണ് അശ്വിനുള്ളത്. എന്‍റെ കരിയറില്‍ അധികം തവണയൊന്നും അശ്വിന്‍ മോശം പന്തുകളെറിയുന്നത് ഞാന്‍ കണ്ടിട്ടില്ല.

ജയ്പൂര്‍: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ(R Ashwin) പ്രശംസകൊണ്ട് മൂടി ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍(Martin Guptill). തന്‍റെ കരിയറില്‍ ഒരു തവണ പോലും അശ്വിന്‍ മോശം പന്തെറിയുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് ഗപ്ടില്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍(IND v NZ) രണ്ട് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ ഇന്ത്യക്കായി തിളങ്ങിയിരുന്നു.

കൗശലമുള്ള ബൗളറാണ് അശ്വിന്‍. തന്‍റെ പന്തില്‍ അസാമാന്യ നിയന്ത്രണമാണ് അശ്വിനുള്ളത്. എന്‍റെ കരിയറില്‍ അധികം തവണയൊന്നും അശ്വിന്‍ മോശം പന്തുകളെറിയുന്നത് ഞാന്‍ കണ്ടിട്ടില്ല. അയാളെ മറികടക്കുക ബുദ്ധിമുട്ടാണ്. പന്തിന്‍റെ വേഗം കൂട്ടാനും കുറക്കാനുമുള്ള അശ്വിന്‍റെ കഴിവ് അദ്ദേഹത്തെ നേരിടുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും ആദ്യ ടി20ക്കുശേഷം ഗപ്ടില്‍ പറഞ്ഞു.

Also Read: ഗുപ്റ്റിലിനെ ഉരുക്കിയ നോട്ടം; 'ശീതയുദ്ധം' ജയിച്ച് ദീപക് ചഹാര്‍, ഒരു ലക്ഷം സമ്മാനം!

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ മാര്‍ക്ക് ചാപ്മാനെ വീഴ്ത്തി അശ്വിനാണ് ഗപ്ടിലുമൊത്തുള്ള സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ ഗ്ലെന്‍ ഫിലിപ്സിനെയും പൂജ്യത്തിന് പുറത്താക്കി അശ്വിന്‍ കിവീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചിരുന്നു.

നാല് വര്‍ഷമായി ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായിരുന്ന അശ്വിന്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിത്. പാക്കിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന അശ്വിന്‍ അവസാ മൂന്ന് മത്സരങ്ങളില്‍ തിളങ്ങിയിരുന്നു.

Also Read: 'ആദ്യ ടി20യില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക് അസാധാരണ വീഴ്‌ച പറ്റി'; ചൂണ്ടിക്കാട്ടി ചോപ്ര