ഇതുവരെ ഇന്ത്യയെ 66 ടെസ്റ്റില്‍ നയിച്ച കോലി 39 ജയങ്ങള്‍ സ്വന്തമാക്കി. 16 എണ്ണത്തില്‍ തോറ്റപ്പോള്‍ 11 എണ്ണത്തില്‍ സമനില വഴങ്ങി. 2008 മുതല്‍ 2014വരെ ഇന്ത്യയെ നയിച്ച എം എസ് ധോണി 60- ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 27 ജയങ്ങളാണ് നേടാനായത്. 18 തോല്‍വിയും 15 സമനിലയുമാണ് ധോണിയുടെ കീഴില്‍ ഇന്ത്യക്കുണ്ട്.

മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ(IND v NZ) കീഴടക്കി പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിലെ(Virat Kohli) പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍(Irfan Pathan). ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനാണ് കോലിയെന്ന് പത്താന്‍ പറഞ്ഞു.

ഞാനിക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു, വിരാട് കോലിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍. ടെസ്റ്റില്‍ 59.09 വിജയശതമാനവുമായി വിരാട് കോലി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള നായകന് 45 ശതമാനമാണ് വിജയശതമാനം എന്നും എം എസ് ധോണിയുടെ പേരെടുത്ത് പറയാതെ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

ഇതുവരെ ഇന്ത്യയെ 66 ടെസ്റ്റില്‍ നയിച്ച കോലി 39 ജയങ്ങള്‍ സ്വന്തമാക്കി. 16 എണ്ണത്തില്‍ തോറ്റപ്പോള്‍ 11 എണ്ണത്തില്‍ സമനില വഴങ്ങി. 2008 മുതല്‍ 2014വരെ ഇന്ത്യയെ നയിച്ച എം എസ് ധോണി 60- ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 27 ജയങ്ങളാണ് നേടാനായത്. 18 തോല്‍വിയും 15 സമനിലയുമാണ് ധോണിയുടെ കീഴില്‍ ഇന്ത്യക്കുണ്ട്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ നായകന്‍മാരുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് വിരാട് കോലി. 109 ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ഗ്രെയിം സ്മിത്ത് 53 ജയങ്ങളുമായി ഒന്നാം സ്ഥാനത്തുണ്ട്. 48.62 ആണ് സ്മിത്തിന്‍റെ വിജയശതമാനം.

77 ടെസ്റ്റുകളില്‍ ഓസ്ട്രേലിയയെ നയിച്ച റിക്കി പോണ്ടിംഗ് ആണ് വിജയങ്ങളില്‍ രണ്ടാമത്. 48 വിജയങ്ങളാണ് പോണ്ടിംഗിന് കീഴില്‍ ഓസീസ് നേടിയത്. 62.33 ആണ് പോണ്ടിംഗിന്‍റെ വിജയശതമാനം. 57 ടെസ്റ്റില്‍ ഓസീസിനെ നയിച്ച് 41 വിജയങ്ങള്‍ സ്വന്തമാക്കിയ സ്റ്റീവ് വോക്കാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ളത്. 71.92 ആണ് സ്റ്റീവ് വോയുടെ വിജയശതമാനം.