Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, രോഹിത്തിനും രാഹുലിനും വിശ്രമം, ഇന്ത്യക്ക് പുതിയ നായകന്‍ ?

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിക്കുകയും മികച്ച ബാറ്റിംഗ് പുറത്തെടുക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ തുടര്‍ന്നേക്കും. മറ്റൊരു വിക്കറ്റ് കീപ്പറായ മുംബൈയുടെ ഇഷാന്‍ കിഷന്‍ ഐപിഎല്ലില്‍ ഫോമിലേക്കുയരാഞ്ഞതും സ‍ഞ്ജുവിന്‍റെ സാധ്യത കൂട്ടുന്നു.

IND v SA: Rohit Sharma, KL Rahul and Jasprit Bumrah to be rested for SA series
Author
Mumbai Central railway station building, First Published May 14, 2022, 7:43 PM IST

മുംബൈ: അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ(IND v SA) ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ(Indian Cricket Team) ഐപിഎല്‍(IPL 2022) ലീഗ് ഘട്ടം അവസാനിക്കുന്ന മെയ് 22ന് പ്രഖ്യാപിക്കുമെന്ന് സൂചന. ടീമിലെ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma), വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(KL Rahul) എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുന്നതിനാല്‍ പുതിയ നായകന്‍റെ കീഴിലായിരിക്കും ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിക്കുക.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനെന്ന നിലയില്‍  തിളങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയെയും മുമ്പ് ശ്രീലങ്കയില്‍ ഇന്ത്യയെ നയിച്ച സീനിയര്‍ താരം ശിഖര്‍ ധവാനെയുമാണ് രോഹിത്തിന്‍റെയും രാഹുലിന്‍റെയും അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രോഹിത്തിനും രാഹുലിനും പുറമെ ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചേക്കും. മുന്‍ നായകന്‍ വിരാട് കോലിക്ക് ഐപിഎല്ലിനുശേഷം വിശ്രമം അനുവദിക്കുമെന്ന് പിടിഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരു

 പാട്ടീദാറിന്‍റെ 102 മീറ്റര്‍ സിക്സ് പറന്നിറങ്ങിയത് ആരാധകന്‍റെ തലയില്‍-വീഡിയോ

ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് മുമ്പ് സീനിയര്‍ കളിക്കാര്‍ക്ക് മൂന്നാഴ്ചത്തെയെങ്കിലും പൂര്‍ണ വിശ്രമം അനുവദിക്കാനാണ് ബിസിസിഐയും സെലക്ടര്‍മാരും ശ്രമിക്കുന്നത്.

സഞ്ജു ടീമില്‍ തുടരും, മൊഹ്സിനും അര്‍ഷദീപിനും സാധ്യത

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിക്കുകയും മികച്ച ബാറ്റിംഗ് പുറത്തെടുക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ തുടര്‍ന്നേക്കും. മറ്റൊരു വിക്കറ്റ് കീപ്പറായ മുംബൈയുടെ ഇഷാന്‍ കിഷന്‍ ഐപിഎല്ലില്‍ ഫോമിലേക്കുയരാഞ്ഞതും സ‍ഞ്ജുവിന്‍റെ സാധ്യത കൂട്ടുന്നു.

 'അവന്‍ ധോണിയെ പോലെ'; അടുത്ത ഐപിഎല്‍ സീസണിനുള്ള ചെന്നൈ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് സെവാഗ്

ബൗളര്‍മാരില്‍ ഉമ്രാന്‍ മാലിക്ക് വേഗം കൊണ്ട് ഞെട്ടിച്ചെങ്കലും ഐപിഎല്ലലില്‍ റണ്‍സേറെ വഴങ്ങിയത് ഉമ്രാന്‍റെ സാധ്യതക്ക് തിരിച്ചടിയാവും. ഇന്ത്യ എ ടീമിലേക്കാവും ഉമ്രാനെ ആദ്യ പരിഗണിക്കുക എന്നാണ് സൂചന. അതേസമയം, ഐപിഎല്ലില്‍ വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടും അതിശയിപ്പിച്ച ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മൊഹ്സിന്‍ ഖാന്‍, ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ പഞ്ചാബ് കിംഗ്സ് പേസര്‍ അര്‍ഷദീപ് സിംഗ് എന്നിവരെയും ടീമിലേക്ക് പരിഗണിച്ചേക്കും.

Follow Us:
Download App:
  • android
  • ios