എല്ലാ സംശയങ്ങളും കാറ്റില്‍പ്പറത്തി ഇന്ത്യയില്‍ റണ്ണൊഴുക്കാന്‍ താനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഓസീസ് സ്റ്റാര്‍ ബാറ്റര്‍
സിഡ്‌നി: ബിഗ് ബാഷ് ട്വന്‍റി 20 ലീഗില്‍ സ്റ്റീവ് സ്‌മിത്ത് 2.0യെ കാണുകയാണ് ആരാധകര്‍. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളുമായി ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ് സ്‌മിത്ത്. തനിക്ക് പറ്റിയ ഫോര്‍മാറ്റല്ല ടി20 എന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ സിക്‌സര്‍ മഴ പെയ്യിക്കുകയാണ് താരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയതിന് പിന്നാലെ ഫീല്‍ഡിംഗിനിടെ പരിക്കിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച സ്‌മിത്ത് ഇന്ത്യയിലേക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് വരുമോ എന്ന് സംശയമുയര്‍ന്നിരുന്നു. ഫെബ്രുവരി 9ന് നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്.
എന്നാല്‍ എല്ലാ സംശയങ്ങളും കാറ്റില്‍പ്പറത്തി ഇന്ത്യയില്‍ റണ്ണൊഴുക്കാന്‍ താനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഓസീസ് സ്റ്റാര്‍ ബാറ്റര്‍. നിവര്‍ന്നുനില്‍ക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അത് ശരിയാകുമെന്നാണ് പ്രതീക്ഷ എന്നാണ് സ്‌മിത്തിന്‍റെ പ്രതികരണം.
ബിഗ് ബാഷ് ട്വന്‍റി 20 ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വെടിക്കെട്ട് സെഞ്ചുറിയുമായി മിന്നും ഫോമിലാണ് സ്റ്റീവ് സ്‌മിത്ത്. ഇന്നലെ സിഡ്‌നി തണ്ടേര്‍സിന് എതിരായ മത്സരത്തില്‍ സിഡ്‌നി സിക്‌സേര്‍സിനായി സ്‌മിത്ത് തകര്‍പ്പന്‍ ശതകം പൂര്‍ത്തിയാക്കി. 56 പന്തില്‍ സെഞ്ചുറിയിലെത്തിയ സ്‌മിത്ത് 66 പന്തില്‍ അഞ്ച് ഫോറും 9 സിക്‌സും സഹിതം 125* റണ്‍സുമായി പുറത്താവാതെ നിന്നു. ഇതിന് മുമ്പത്തെ മത്സരത്തില്‍ അഡ്‌ലെയ്‌ഡ് സ്ട്രൈക്കേഴ്‌സിന് എതിരെ സ്‌മിത്ത് 56 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 101 റണ്‍സെടുത്തിരുന്നു. രണ്ട് കളികളിലും സിക്‌സര്‍ നേടിയാണ് സ്‌മിത്ത് 100 തികച്ചത്.
ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.
ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ വജ്രായുധത്തെ ഇറക്കാന്‍ ഓസീസ്!
