ഓസീസ് ടീം ടി20 പരമ്പര ജയം ആഘോഷിക്കുമ്പോള്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഡീന്‍ ജോണ്‍സ്.

മുംബൈ: ആരോണ്‍ ഫിഞ്ചിന് കീഴില്‍ ഇന്ത്യയിലെ ആദ്യ ടി20 പരമ്പര ജയമാണ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ബാറ്റിംഗ് മികവിലായിരുന്നു സന്ദര്‍ശകരുടെ ജയം. ഓസീസ് ടീം ടി20 പരമ്പര ജയം ആഘോഷിക്കുമ്പോള്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഡീന്‍ ജോണ്‍സ്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനോട് ക്ഷമ ചോദിക്കുന്നു. ഇന്ത്യയെ കീഴടക്കാന്‍ ഓസ്‌ട്രേലിയന്‍ സംഘത്തിന് കഴിയില്ല എന്നാണ് കരുതിയത്. എന്നാല്‍ വളരെ പ്രൊഫഷണലായ സമീപനത്തിലൂടെ ശക്തരായ ഇന്ത്യക്കെതിരെ വിജയിച്ചു. ടി20യിലെ മികവ് ഏകദിന പരമ്പരയിലും ഓസ്‌ട്രേലിയക്ക് തുടരാനാകും എന്നാണ് പ്രതീക്ഷയെന്നും ഡീന്‍ ജോണ്‍സ് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തില്‍ കുറിച്ചു.