ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരെന്ന ചോദ്യത്തിന് ഒരുത്തരമെയുള്ളൂ...രവീന്ദ്ര ജഡേജ. ത്രോയിലും ഡൈവിംഗിലും ഇത്രത്തോളം അക്രോബാറ്റിക് ആയ മറ്റൊരു ഫീല്‍ഡര്‍ ഇന്ത്യന്‍ ടീമിലില്ല. സങ്കീര്‍ണമായ ആംഗിളില്‍ നിന്നുപോലും ജഡേജയ്ക്ക് വിക്കറ്റ് തെറിപ്പിക്കാന്‍ അസാധ്യ കഴിവുണ്ട്.

ബംഗ്ലാദേശിനെതിരെ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലും ജഡേജയുടെ ഫീല്‍ഡിംഗ് മികവ് കാണാനായി. 57-ാം ഓവറില്‍ ബംഗ്ലാ താരം തൈജുല്‍ ഇസ്ലാമിനെയാണ് ഗംഭീര ത്രോയില്‍ ജഡേജ പറഞ്ഞയച്ചത്. ജഡേജയുടെ ത്രോ കൈക്കലാക്കിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ സ്റ്റംപ് ചെയ്യുകയായിരുന്നു. 

വീഡിയോ

ഇതേ ഓവറില്‍ രണ്ട് പന്തുകള്‍ക്ക് മുന്‍പ് താരത്തെ റണൗട്ടാക്കാനുള്ള അവസരം ജഡേജ പാഴാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഗംഭീര ത്രോയുമായി ഈ തെറ്റിന് ജഡേജ പ്രായ്ശ്ചിത്തം ചെയ്യുകയായിരുന്നു. ഒരു റണ്‍ മാത്രമാണ് തൈജുല്‍ നേടിയത്. എന്നാല്‍ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ജഡേജക്ക് വിക്കറ്റൊന്നും നേടാനായില്ല.