മുംബൈ രഞ്ജി ട്രോഫി ടീമില്‍ നിന്ന് പൃഥ്വി ഷാ പിന്‍വാങ്ങിയതോടെ ദിവ്യാന്‍ഷ് സക്‌സേന പകരക്കാരനായി ഇടംപിടിച്ചു
റാഞ്ചി: ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയ്ക്ക് മുമ്പ് പൃഥ്വി ഷാ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളോട് നാളെ റാഞ്ചിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീം മൂന്ന് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയിലാണ് ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടുക. ജനുവരി 27 റാഞ്ചിയില്‍ ആരംഭിക്കുന്ന ആദ്യ ട്വന്‍റി 20ക്ക് പിന്നാലെ അടുത്ത മത്സരങ്ങള്‍ ലഖ്‌നൗവിലും അഹമ്മദാബാദിലും നടക്കും. ഇന്ത്യന്‍ സ്‌ക്വാഡിന്‍റെ ഭാഗമാകാന്‍ പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി തുടങ്ങിയ താരങ്ങള്‍ രഞ്ജി ടീം വിട്ടു.
മുംബൈ രഞ്ജി ട്രോഫി ടീമില്‍ നിന്ന് പൃഥ്വി ഷാ പിന്‍വാങ്ങിയതോടെ ദിവ്യാന്‍ഷ് സക്‌സേന പകരക്കാരനായി ഇടംപിടിച്ചു. പൃഥ്വി ഷായ്ക്ക് പുറമെ രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ തുടങ്ങിയ താരങ്ങളും രഞ്ജി വിട്ടു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമോടെയാണ് പൃഥ്വി ഷാ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. അതേസമയം റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. അക്‌സര്‍ പട്ടേലും കെ എല്‍ രാഹുലും പരമ്പരയില്‍ കളിക്കുന്നില്ല. ഇന്‍ഡോറില്‍ ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഉമ്രാന്‍ മാലിക് തുടങ്ങിയ താരങ്ങള്‍ നേരിട്ട് റാഞ്ചിയിലേക്കെത്തും. റാഞ്ചിയില്‍ ഓപ്‌ഷണല്‍ പരിശീലന സെഷനാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടാവുക.
ഇന്ത്യന്‍ ട്വന്‍റി 20 സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്(വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേശ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.
