Asianet News MalayalamAsianet News Malayalam

വെടിക്കെട്ടിന് തിരികൊളുത്തി ഗില്ലും രോഹിത്തും; കിവീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പകരമെത്തിയത്.

blistering start for india after brilliant display of rohit and gill
Author
First Published Jan 24, 2023, 2:42 PM IST

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 147 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (77), ശുഭ്മാന്‍ ഗില്‍ (67) എന്നിവരാണ് ക്രീസില്‍. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പകരമെത്തിയത്.

ഗില്ലിനേക്കാള്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് രോഹിത്തായിരുന്നു. ഇതുവരെ 55 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും എട്ട് ഫോറും നേടിയിട്ടുണ്ട്. മറുവശത്ത് ഗില്‍ തന്റെ ഫോം തുടരുന്നു. ഇതുവരെ 47 പന്തുകള്‍ നേരിട്ട ഗില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും കണ്ടെത്തി.  മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ് ആവട്ടെ ആശ്വാസജയവും ലക്ഷ്യമിടുന്നു. 

ന്യൂസിലന്‍ഡ് നിരയില്‍ ഒരു മാറ്റമുണ്ട്. ഹെന്റി ഷിപ്‌ലിക്ക് ജേക്കബ് ഡഫി ടീമിലെത്തി. ഷാര്‍ദൂലും ഉമ്രാനുമാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും സഹായിക്കാനെത്തും. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

ഐസിസിയുട വനിതാ ഏകദിന ടീമിനെ ഹര്‍മന്‍പ്രീത് നയിക്കും; ടീമിലൊന്നാകെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

Follow Us:
Download App:
  • android
  • ios