ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20ക്കിടെ വന്‍ സുരക്ഷാ വീഴ്‌ച. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങിയ ആരാധകര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്ക് തൊട്ടരികെയെത്തി. 

റാഞ്ചി: മത്സരത്തിനിടെ ആരാധകര്‍ മൈതാനം കയ്യടക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍(Team India) പല തവണ കണ്ടിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20ക്ക്(IND vs NZ 2nd T20I) വേദിയായ റാഞ്ചിയിലും സമാന സംഭവമുണ്ടായി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ(Rohit Sharma) കാണാനാണ് കട്ട ആരാധകന്‍ റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍(JSCA International Stadium Complex, Ranchi) സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങിയത്. 

ഫീല്‍ഡ് ചെയ്യവേ ഹിറ്റ്‌മാന്‍റെ(Hitman) അരികിലെത്തി കാലില്‍ വീഴാനായിരുന്നു ആരാധകന്‍റെ ശ്രമം. എന്നാല്‍ ഓടിക്കൂടിയ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടി. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

എന്തായാലും മത്സരം രോഹിത് ശര്‍മ്മയ്‌ക്ക് വലിയ സന്തോഷമായി. ടീം ഇന്ത്യയുടെ മുഴുവന്‍സമയ ടി20 ക്യാപ്റ്റനായ ശേഷമുള്ള ആദ്യ പരമ്പര തന്നെ ഉയര്‍ത്താന്‍ ഹിറ്റ്‌മാനായി. റാഞ്ചിയില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണിത്. കിവീസിന്‍റെ 153 റൺസ് ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 16 പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം രോഹിത് ശര്‍മ്മ 117 റണ്‍സ് ചേര്‍ത്തത് ഇന്ത്യന്‍ ജയത്തിന് ആക്കംകൂട്ടി. 

Scroll to load tweet…

കെ എല്‍ രാഹുൽ 49 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും ഉൾപ്പടെ 65 റണ്‍സെടുത്തു. കിവികളെ പൊരിച്ച രോഹിത് ശര്‍മ്മ അഞ്ച് സിക്‌സറടക്കം 36 പന്തിൽ 55 ഉം നേടി. സൂര്യകുമാർ യാദവ് ഒന്നിൽ വീണെങ്കിലും 12 റൺസ് വീതമെടുത്ത് വെങ്കടേഷ് അയ്യരും റിഷഭ് പന്തും ഇന്ത്യൻ ജയം അനായാസമാക്കി. ഇന്ത്യയുടെ മൂന്ന് വിക്കറ്റും ടിം സൗത്തിക്കായിരുന്നു. 

Scroll to load tweet…

അതേസമയം ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ 20 ഓവറില്‍ ആറ് വിക്കറ്റിനാണ് 153 റണ്‍സെടുത്തത്. 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സാണ് ടോപ്സ്കോറർ. അരങ്ങേറ്റക്കാരൻ ഹർഷൽ പട്ടേല്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ഭുവനേശ്വർ കുമാറിനും ദീപക് ചഹറിനും അക്‌സർ പട്ടേലിനും രവിചന്ദ്ര അശ്വിനും ഓരോ വിക്കറ്റും ലഭിച്ചു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്‌ച കൊൽക്കത്തയിൽ നടക്കും. കൊൽക്കത്തയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര 3-0ന് തൂത്തുവാരാം.

IND vs NZ | ബുമ്രക്കൊപ്പം ഇന്ത്യക്കൊരു ഡെത്ത് ഓവര്‍ പേസറെ കിട്ടി; ഹര്‍ഷലിനെ പ്രശംസിച്ച് റോബിന്‍ ഉത്തപ്പ