Asianet News MalayalamAsianet News Malayalam

IND vs NZ| ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നൊഴിവാക്കിയ ഹനുമാ വിഹാരി ഇന്ത്യന്‍ എ ടീമില്‍

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സിഡ്നി ടെസ്റ്റിലാണ് വിഹാരി അവസാനമായി ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചത്. പേശിവലിവിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിയിട്ടും വിഹാരിയുടെയും അശ്വിന്‍റെയും ബാറ്റിംഗ് മികവില്‍ സിഡ്നി ടെസ്റ്റില്‍ ഇന്ത്യ വീരോചിത സമനില സ്വന്തമാക്കിയിരുന്നു.

IND vs NZ: Hanuma Vihari added to India A squad for tour of SA tour
Author
Mumbai, First Published Nov 12, 2021, 9:22 PM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരായ (IND vs NZ)ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയ മധ്യനിര ബാറ്റ്സ്മാന്‍ ഹനുമാ വിഹാരിയെ(Hanuma Vihari) ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍(India A vs South Africa A) ഉള്‍പ്പെടുത്തി സെലക്ഷന്‍ കമ്മിറ്റി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സിഡ്നി ടെസ്റ്റിലാണ് വിഹാരി അവസാനമായി ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചത്. പേശിവലിവിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിയിട്ടും വിഹാരിയുടെയും അശ്വിന്‍റെയും ബാറ്റിംഗ് മികവില്‍ സിഡ്നി ടെസ്റ്റില്‍ ഇന്ത്യ വീരോചിത സമനില സ്വന്തമാക്കിയിരുന്നു.

അതിനുശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ വിഹാരിയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. പ്രിയങ്ക് പഞ്ചാല്‍ ക്യാപ്റ്റനായ എ ടീമിലും വിഹാരിക്ക് ഇടമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത മാസം ഇന്ത്യന്‍ സീനിയര്‍ ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ പോകുന്നതിനാല്‍ മധ്യനിരയില്‍ വിഹാരിയുടെ സാന്നിധ്യം അനിവാര്യമാകുമെന്ന് കണക്കിലെടുത്താണ് ഒടുവില്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിഹാരിയെ സെലക്ഷന്‍ കമ്മിറ്റി എ ടീമിലുള്‍പ്പെടുത്താന്‍ തയാറായത് എന്നാണ് സൂചന.

അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി ഇറങ്ങുന്ന ഹോം ടെസ്റ്റുകളില്‍ വിഹാരിക്ക് പലപ്പോഴും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാറില്ല. കരിയറില്‍ ഇതുവരെ കളിച്ച 12 ടെസ്റ്റുകളില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് വിഹാരി സ്വന്തം നാട്ടില്‍ കളിച്ചത്. ശേഷിക്കുന്ന 11 ടെസ്റ്റും വിദേശത്തായിരുന്നു.

ചൊവ്വാഴ്ചയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെയും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കെതിരെ മൂന്ന് ചതുര്‍ദിന ടെസ്റ്റുകളാണ് ഇന്ത്യന്‍ എ ടീം കളിക്കുക. ഈ മാസം 23, 29, ഡിസംബര്‍ ആറ് തീയതികളിലാണ് ഇന്ത്യ എ ടീമിന്‍റെ മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളും ബ്ലോഫൊണ്ടൈനിലാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീം:India Priyank Panchal (Captain), Prithvi Shaw, Abhimanyu Easwaran, Devdutt Padikkal, Sarfaraz Khan, Baba Aparajith, Upendra Yadav (wicket-keeper), K Gowtham, Rahul Chahar, Saurabh Kumar, Navdeep Saini, Umran Malik, Ishan Porel, Arzan Nagwaswalla.

Follow Us:
Download App:
  • android
  • ios