Asianet News MalayalamAsianet News Malayalam

സിറാജാട്ടം, ഒപ്പം അര്‍ഷ്‍ദീപിന്‍റെ മാന്ത്രികത; ന്യൂസിലന്‍ഡിനെ പിടിച്ചുകെട്ടി ഇന്ത്യ, വിജയിച്ചാല്‍ പരമ്പര

അര്‍ധ സെഞ്ചുറികളോടെ ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സുമാണ് ന്യൂസിലന്‍ഡിന്‍റെ നെടുതൂണുകളായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് 37 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ പേരിലെഴുതിയത്.

ind vs nz third t 20 New Zealand all out for 160
Author
First Published Nov 22, 2022, 2:29 PM IST

നേപിയര്‍: ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ 160 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറികളോടെ ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സുമാണ് ന്യൂസിലന്‍ഡിന്‍റെ നെടുതൂണുകളായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷദീപ് 37 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ പേരിലെഴുതിയത്.

ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ പതിഞ്ഞ തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. നേപിയറില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ചാപ്മാനും അധികം ആയുസുണ്ടായിരുന്നില്ല. സിറാജിന്റെ പന്തില്‍ അര്‍ഷ്ദീപ് സിംഗിന് ക്യാച്ച് നല്‍കി ചാപ്മാനും മടങ്ങി. എന്നാല്‍, പിന്നീട് ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സും ക്രീസില്‍ നിലയുറപ്പിച്ചതോടെ ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് തിരികെ വന്നു.

ഒടുവില്‍ 33 പന്തില്‍ 54 റണ്‍സെടുത്ത ഫിലിപ്സിനെ ഭുവിയുടെ കൈകളില്‍ എത്തിച്ച് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ വന്ന ഡാരി മിച്ചല്‍ വമ്പനടിക്കുള്ള മൂഡില്‍ ആയിരുന്നു. എന്നാല്‍, അര്‍ഷ്ദീപ് എത്തി ന്യൂസിലന്‍ഡിന് അടുത്ത പ്രഹരം ഏല്‍പ്പിച്ചു. 49 പന്തില്‍ 59 റണ്‍സെടുത്ത കോണ്‍വേ ഇഷാന്‍ കിഷാന്‍റെ കൈകളില്‍ ഭദ്രമായി ഒതുങ്ങി. ജിമ്മി നീഷാമിനെ സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ തിരികെ അയച്ച് സിറാജും കളം നിറഞ്ഞതോടെ ന്യൂസിലന്‍ഡ് പരുങ്ങലിലായി.  

മികച്ച സാന്‍റ്നറും സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മിച്ചലിനെ കൂടുതല്‍ അടിക്കാന്‍ വിടാതെ അര്‍ഷ്ദീപും പറഞ്ഞയച്ചോടെ ഇന്ത്യ മേല്‍ക്കൈ സ്വന്തമാക്കി. അവസാന ഓവറില്‍ ടിം സൗത്തിയുടെ വിക്കറ്റുകള്‍ തെറിപ്പിച്ച് ഹര്‍ഷല്‍ പട്ടേല്‍ ന്യൂസിലന്‍ഡിന്‍റെ സ്കോര്‍ 160ല്‍ ഒതുക്കി. മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ ന്യൂസിലന്‍ഡിന് പരമ്പരയില്‍ ഒപ്പമെത്താം. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല. എന്നാല്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഹര്‍ഷല്‍ പട്ടേല്‍ ടീമിലെത്തി. റിഷഭ് പന്തും ഇഷാന്‍ കിഷനും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

'അകറ്റി നിര്‍ത്താന്‍ ഞാനൊരു ക്രിമിനലല്ല'; ക്യാപ്റ്റന്‍സി നിഷേധത്തിനെതിരെ പൊട്ടിത്തെറിച്ച് വാര്‍ണര്‍

Follow Us:
Download App:
  • android
  • ios