വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ ടെസ്റ്റില്‍ ആദ്യമായി ഓപ്പണ്‍ ചെയ്യുന്ന മത്സരമാണിത്. രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാളാണ് ഓപ്പണിംഗ് പങ്കാളി. 

ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയെ വിക്കറ്റ് കീപ്പറാക്കിയപ്പോള്‍ സ്‌പിന്നര്‍മാരായി രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഇടംപിടിച്ചു. ഇശാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയുമാണ് പേസര്‍മാര്‍. നായകന്‍ വിരാട് കോലിക്കൊപ്പം ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവര്‍ മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങും. 

ഇന്ത്യ ഇലവന്‍: Rohit Sharma, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Hanuma Vihari, Wriddhiman Saha(w), Ravindra Jadeja, Ravichandran Ashwin, Ishant Sharma, Mohammed Shami

ദക്ഷിണാഫ്രിക്ക ഇലവന്‍: Aiden Markram, Dean Elgar, Theunis de Bruyn, Temba Bavuma, Faf du Plessis(c), Quinton de Kock(w), Vernon Philander, Senuran Muthusamy, Keshav Maharaj, Dane Piedt, Kagiso Rabada