ഇതിനിടെ വിരാട് കോലി മാര്‍ക്രത്തിന് അടുത്ത് എത്തി തന്‍റെ പതിവ് കൂടോത്രവും പ്രയോഗിച്ചു. ബെയ്ല്‍സുകള്‍ പരസ്പരം മാറ്റിവെക്കുക എന്നതാണ് വിക്കറ്റ് വീഴാന്‍ വിരാട് കോലി പതിവായി ചെയ്യുന്ന കൂടോത്രം.
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം വിക്കറ്റ് പെയ്ത്ത് കണ്ടപ്പോള്‍ ഇരു ടീമുകളും ആദ്യ ഇന്നിംഗ്സ് പൂര്‍ത്തിയാക്കുകയും ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് തുടങ്ങുകയും ചെയ്തു. 23 വിക്കറ്റുകളാണ് ഇരുടീമുകളുടേതുമായി ആദ്യ ദിനം തന്നെ നിലംപൊത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീണെങ്കിലും നിര്‍ണായകമായ 62 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ദക്ഷണാഫ്രിക്കക്ക് ആയി.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാൻ ഏഴ് വിക്കറ്റ് ശേഷിക്കെ 36 റണ്‍സാണ് ദക്ഷിണാഫ്രിക്കക്ക് ഇനി വേണ്ടത്. 36 റണ്‍സുമായി ക്രീസിലുള്ള ഏയ്ഡന്‍ മാര്‍ക്രത്തിലാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ആദ്യ ദിനം അവസാന ഓവറുകളില്‍ 45-3 എന്ന സ്കോറില്‍ നിന്ന് തുടര്‍ച്ചയായ ബൗണ്ടറികളുമായി മാര്‍ക്രം ദക്ഷിണാഫ്രിക്കയെ 62ല്‍ എത്തിച്ചശേഷം സമയം കളയാന്‍ ശ്രമിച്ചപ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് വിരാട് കോലിയും കെ എല്‍ രാഹുലും ഇതെന്താണ് കാണിക്കുന്നത് എന്ന് വിളിച്ചു ചോദിക്കുന്നത് കാണാമായിരുന്നു.
ആ വിക്കറ്റ് ആഘോഷിക്കേണ്ട, അവനെ ആദരവോടെ യാത്രയാക്കു; ദക്ഷിണാഫ്രിക്കയുടെ ഹൃദയം തൊട്ട് വിരാട് കോലി
ഇതിനിടെ വിരാട് കോലി മാര്‍ക്രത്തിന് അടുത്ത് എത്തി തന്‍റെ പതിവ് കൂടോത്രവും പ്രയോഗിച്ചു. ബെയ്ല്‍സുകള്‍ പരസ്പരം മാറ്റിവെക്കുക എന്നതാണ് വിക്കറ്റ് വീഴാന്‍ വിരാട് കോലി പതിവായി ചെയ്യുന്ന കൂടോത്രം. ആദ്യ ദിനത്തിലെ കളിയുടെ അവസാന പന്തെറിയും മുമ്പായിരുന്നു കോലിയുടെ പരീക്ഷണം. എന്നാല്‍ ഇന്നലെ അത് ഫലിച്ചില്ല. ഇന്ന് ഫലിക്കുമോ എന്ന് ആദ്യ സെഷനില്‍ അറിയാനാവും. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ദെസ്റ്റിലും കോലി സമാനമായി ബെയ്ല്‍സുകള്‍ പരസ്പരം മാറ്റി പരീക്ഷണം നടത്തിയിരുന്നു.
ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കക്ക് ടോണി ഡി സോര്‍സിയുടെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. മുമ്പും കോലി ഇത്തരത്തില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് പേസറായ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇത്തരത്തില്‍ ബെയ്ല്‍സ് കൂടോത്രം പരീക്ഷിക്കുന്ന മറ്റൊരു താരം. വിക്കറ്റിന് അടുത്തെത്തി ശക്തമായി ഊതുക പോലുള്ള തന്ത്രങ്ങളും കോലി പയറ്റാറുണ്ട്.
