ആദ്യ ഇന്നിംഗ്സിലേതില്‍ നിന്ന് വ്യത്യസ്തമായി മുഹമ്മദ് സിറാജിനെുയും ജസ്പ്രീത് ബുമ്രയെയും ഫലപ്രദമായി നേരിട്ട എല്‍ഗാറും മാര്‍ക്രവും കളി കൈക്കലാക്കുമെന്ന് കരുതിയിരിക്കെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മുകേഷ് കുമാറിനെ പന്തേല്‍പ്പിക്കുന്നത്.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ അദ്യ ദിനം തന്നെ 23 വിക്കറ്റുകള്‍ നിലംപൊത്തിയപ്പോള്‍ ഇരു ടീമുകളും ആദ്യ ദിവസം തന്നെ ആദ്യ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് തുടങ്ങുകയും മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമാകുകയും ചെയ്തു. വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന ഡീന്‍ എല്‍ഗാറിന്‍റെയും ടോണി ഡി സോര്‍സിയുടെയും ട്രൈസ്റ്റന്‍ സ്റ്റബ്സിന്‍റെയും വിക്കറ്റുകളാണ് ആദ്യ ദിനം രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്.

ആദ്യ ഇന്നിംഗ്സില്‍ വെറും 55 റണ്‍സിന് ഓള്‍ ഔട്ടായ ദക്ഷിണാഫ്രിക്കക്ക് പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ താല്‍ക്കാലിക ക്യാപ്റ്റനായ ഡീന്‍ എല്‍ഗാറും ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇന്ത്യയുടെ 98 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കുറക്കുന്നതില്‍ ഇരുവരും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് കാര്യമായ പങ്കുവഹിക്കുകയും ചെയ്തു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സഞ്ജു ആ പടുകൂറ്റന്‍ സിക്സ് അടിച്ചത് വെറുതെല്ല, അഫ്ഗാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ടാവുമെന്ന് സൂചന

ആദ്യ ഇന്നിംഗ്സിലേതില്‍ നിന്ന് വ്യത്യസ്തമായി മുഹമ്മദ് സിറാജിനെുയും ജസ്പ്രീത് ബുമ്രയെയും ഫലപ്രദമായി നേരിട്ട എല്‍ഗാറും മാര്‍ക്രവും കളി കൈക്കലാക്കുമെന്ന് കരുതിയിരിക്കെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മുകേഷ് കുമാറിനെ പന്തേല്‍പ്പിക്കുന്നത്. ആ തന്ത്രം ഫലിച്ചു. ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് 28 പന്തില്‍ 12 റണ്‍സുമായി ക്രീസില്‍ നിന്ന എല്‍ഗാര്‍ മുകേഷിന്‍റെ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ബാറ്റുവെച്ചു. സ്ലിപ്പില്‍ വിരാട് കോലിക്ക് സിംപിള്‍ ക്യാച്ച്.

Scroll to load tweet…

കോലി ക്യാച്ചെടുത്തതോടെ വിക്കറ്റാവേശത്തില്‍ മുകേഷ് കുമാറും ടീം അംഗങ്ങളും ഓടിയെത്തിയപ്പോള്‍ വിരാട് കോലി അവസാന ടെസ്റ്റ് കളിച്ച എല്‍ഗാറിന്‍റെ വിക്കറ്റ് ആഘോഷിക്കേണ്ടെന്നും ആദരമൊരുക്കണമെന്നും സഹ താരങ്ങളോടും കാണികളോടും ആവശ്യപ്പെട്ടു. പിന്നീട് ഓടിയെത്തി എല്‍ഗാറിനെ അഭിനന്ദിച്ച് ആലിംഗനം ചെയ്തു. ഇതോടെ ഇന്ത്യന്‍ താരങ്ങളും എല്‍ഗാറിനെ അഭിനന്ദിക്കാനായി ഓടിയെത്തി ഹസ്തദാനം ചെയ്തു.

Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക