ടി20 പരമ്പരയിലെ ആദ്യ രണ്ട് കളിയിലും തോറ്റ ശേഷം 5 മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പര ഇതുവരെ ഒരു ടീമും സ്വന്തമാക്കിയിട്ടില്ലെന്നതിനാല്‍ തുടര്‍ജയങ്ങളുടെ ആവേശത്തിൽ എത്തുന്ന നീലപ്പടയെ കാത്തിരിക്കുന്നതും ചരിത്രം തിരുത്താനുള്ള അവസരം.
ബംഗലൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക(India vs South Africa) ടി20 പരമ്പര വിജയികളെ ഇന്നറിയാം. അവസാന മത്സരം വൈകീട്ട് 7 മണിക്ക് ബെംഗളൂരുവില്‍ നടക്കും.മഴ കാരണം മത്സരം തടസ്സപ്പെടുമെന്ന് ആശങ്കയുണ്ട്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ സ്വന്തം നാട്ടിൽ പരമ്പര ഉറപ്പിക്കാന്‍ നാണ് ഇന്ത്യ ഇറങ്ങുന്നത്.
ടി20 പരമ്പരയിലെ ആദ്യ രണ്ട് കളിയിലും തോറ്റ ശേഷം 5 മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പര ഇതുവരെ ഒരു ടീമും സ്വന്തമാക്കിയിട്ടില്ലെന്നതിനാല്‍ തുടര്‍ജയങ്ങളുടെ ആവേശത്തിൽ എത്തുന്ന നീലപ്പടയെ കാത്തിരിക്കുന്നതും ചരിത്രം തിരുത്താനുള്ള അവസരം.നായകന്‍ പന്ത് അടക്കം ബാറ്റര്‍മാരില്‍ പലരും മികച്ച ഫോമിൽ അല്ലെങ്കിലും ജീവന്മരണപോരാട്ടത്തിൽ മാറ്റത്തിന് സാധ്യത കുറവാകും.
ആര്‍സിബി വ്യക്തിഗത മികവിലൂടെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം പിടിച്ചെടുത്ത മില്ലറിനും ക്ലാസ്സനും രാജ്കോട്ടിലും വിശാഖപ്പട്ടണത്തും അടിതെറ്റിയതാണ് വഴിത്തിരിവായത്. നാലാം ഏകദിനത്തിൽ പരിക്കേറ്റ ടെംബാ ബാവുമ കളിച്ചില്ലെങ്കില്‍ കേശവ് മഹാരാജ് സന്ദര്‍ശകരെ നയിച്ചേക്കും.
ദിനേശ് കാർത്തിക് ടി20 ലോകകപ്പ് കളിക്കില്ലെന്ന് എങ്ങനെ അറിയാം'; ഗംഭീറിനെ പൊരിച്ച് ഗാവസ്‍കർ
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യ പിന്നീട് അതിശക്തമായി തിരിച്ചുവരുകയായിരുന്നു. ആദ്യ കളിയിൽ 211 റൺസ് അടിച്ചെങ്കിലും ഇന്ത്യക്ക് ജയിക്കാനായില്ല. ഏഴ് വിക്കറ്റിന് തോറ്റു. രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്നാമത്തെ കളിയിൽ 48 റൺസിന്‍റെ മിന്നും ജയം ഇന്ത്യ സ്വന്തമാക്കി. നാലാമത്തെ മത്സരത്തിൽ, ഇന്ത്യക്ക് 82 റൺസിന്‍റെ വമ്പൻ ജയം. നാലു മത്സരങ്ങളിലും ടോസ് നേടിയ ദക്ഷണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
