ഐപിഎല്ലലില്‍ അവന്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുത്ത്. സെലക്ടര്‍മാര്‍ക്ക്  അവഗണിക്കാന്‍ പറ്റാത്ത പ്രകടനമായിരുന്നു കാര്‍ത്തിക്കിന്‍റേത്. ഒരുതരത്തില്‍ പറഞ്ഞാല്‍ സെലക്ടര്‍മാര്‍ അവനെ ടീമിലെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ദില്ലി: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള(T20 Wolrd Cup) ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ യുവതാരങ്ങളെ പരീക്ഷിക്കാനുള്ള നീക്കം പോലും ഇതിന്‍റെ ഭാഗമാണ്. എന്നാല്‍ യുവതാരങ്ങളുടെ തള്ളിക്കയറ്റത്തിനിടയിലും ഐപിഎല്ലിലെ മികവിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഒരു കളിക്കാരനുണ്ട്. 36കാരനായ ദിനേശ് കാര്‍ത്തിക്(Dinesh Karthik).

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഫിനിഷറെന്ന നിലയില്‍ തിളങ്ങിയ കാര്‍ത്തിക് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ 20 പന്തില്‍ 30 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ത്തിക്കിനെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ക്ക് ഇനി ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനാ കപില്‍ ദേവ്(Kapil Dev).

'അക്‌സറിനെ നേരത്തെ ഇറക്കിയത് തെറ്റായ തീരുമാനമായിരുന്നില്ല'; റിഷഭിനെ പിന്തുണച്ച് ശ്രേയസ് അയ്യര്‍

ഐപിഎല്ലലില്‍ അവന്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുത്ത്. സെലക്ടര്‍മാര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത പ്രകടനമായിരുന്നു കാര്‍ത്തിക്കിന്‍റേത്. ഒരുതരത്തില്‍ പറഞ്ഞാല്‍ സെലക്ടര്‍മാര്‍ അവനെ ടീമിലെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. റിഷഭ് പന്ത് ടീമിലുണ്ടെങ്കിലും അവന്‍ യുവതാരമാണ്. ഒരുപാട് കാലം അവന്‍റെ മുന്നിലുണ്ട്. പക്ഷെ കാര്‍ത്തിക്കിന്‍റെ പരിചയസമ്പത്തിന് പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല. അതുകൊണ്ട് അവനെ എത്ര പ്രശംസിച്ചാലും മതിയാവില്ല-കപില്‍ പറഞ്ഞു.

2004ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയപ്പോഴുള്ള അതേ ആവേശത്തോടെയാണ് കാര്‍ത്തിക്ക് ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നത്. അന്ന് ഇംഗ്ലണ്ട് നായകനായിരുന്ന മൈക്കല്‍ വോണിനെ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയ കാര്‍ത്തിക്കിന്‍റെ ആവേശം ഇപ്പോഴും അദ്ദേഹത്തില്‍ കാണാം. ഇത്തവണ ഐപിഎല്ലില്‍ ആര്‍സിബിക്കായി ഫിനിഷറെന്ന നിലയിലും തിളങ്ങാന്‍ അവനായി.

'ലോകകപ്പ് ടീമില്‍ അവന്‍ എന്തായാലും വേണം'; ഇന്ത്യന്‍ താരത്തെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

ധോണി കളിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങിയതാണ് അവന്‍. ഇപ്പോള്‍ ധോണി വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അവന്‍ ഇന്ത്യക്കായി കളിക്കുന്നു. കളിയോടുള്ള കാര്‍ത്തക്കിന്‍റെ അഭിനിവേശം അപാരമാണ്. ഇത്രയും വര്‍ഷം സ്വയം പ്രചോദിതനായി നില്‍ക്കക എന്നത് ചെറിയ കാര്യമല്ല. എത്ര പന്തുകള്‍ നേരിട്ടാലും കാര്‍ത്തിക് മത്സരത്തിലുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. അത് നമ്മള്‍ ഐപിഎല്ലില്‍ കണ്ടതാണെന്നും കപില്‍ അണ്‍കട്ട് എന്ന പരിപാടിയില്‍ പറഞ്ഞു.