ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര കഴിഞ്ഞാല്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയും ഇന്ത്യ കളിക്കുന്നുണ്ട്. ലോകകപ്പിനായി ഒരുക്കുന്ന ടീമിനെ കുറിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്.

മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് നിരവധി പരമ്പരകള്‍ കളിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (IND vs SA) പരമ്പര കഴിഞ്ഞാല്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ (Cricket Australia) എന്നിവര്‍ക്കെതിരേയും ഇന്ത്യ കളിക്കുന്നുണ്ട്. ലോകകപ്പിനായി ഒരുക്കുന്ന ടീമിനെ കുറിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്. വരുന്ന പരമ്പരകളില്‍ താരങ്ങള്‍ പുറത്തെടുക്കുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുക്കുക.

ഇതിനിടെ ഒരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). ഭുവനേശ്വര്‍ കുമാറിനെ എന്തായാലും ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. ''ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരത്തിന്റെ പ്രകടനം ഞാന്‍ നന്നായി ആസ്വദിക്കുന്നു. വൈറ്റ് ബോളില്‍ അദ്ദേഹത്തിന് പന്ത് നന്നായി സ്വിംഗ് ചെയ്യാന്‍ സാധിക്കുന്നു. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ അപകടകാരിയായി മാറും. അദ്ദേഹം ലോകകപ്പ് ടീമിലുണ്ടെങ്കില്‍ ടീമിന് ഗുണം ചെയ്യും. റീസ്സ ഹെന്‍ഡ്രിക്സ് ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്‍സ്വിങറിനെതിരേ പതറുണ്ടെന്ന ഭുവി മനസിലാക്കിയിരുന്നു. മറ്റൊരു ഇന്‍സ്വിങര്‍ ഭുവിയുടെ കണക്കുകൂട്ടല്‍ ശരിയാക്കി. ഹെന്‍ഡ്രിക്‌സിന്റെ വിക്കറ്റും തെറിച്ചു. വൈറ്റ്‌ബോള്‍ വായുവില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ ഭുവിക്ക് സാധിക്കുന്നുണ്ട്.'' ഗവാസ്‌കര്‍ പറഞ്ഞു. 

പേസര്‍മാരില്‍ ഒരേ ഒരാള്‍; മറ്റൊരു റെക്കോര്‍ഡുമായി ജയിംസ് ആന്‍ഡേഴ്‌സണ്‍

തുടര്‍ച്ചയായി മൂന്ന് ഓവര്‍ ഭുവിക്ക് നല്‍കിയത് നല്ല തീരുമായെന്നും ഗവാസ്‌കര്‍ പറഞ്ഞു. ''റിഷഭ് പന്തിന്റേത് മികച്ച ക്യാപ്റ്റന്‍സി തന്നെയായിരുന്നു. ഭുവിയെ മൂന്നാം ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ചത് ഇന്ത്യയെ സഹായിക്കുകയും ചെയ്തു.'' ഗവാസകര്‍ പറഞ്ഞു. അതേസമയം, ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന് നടക്കും. വെകീട്ട് ഏഴിന് വിശാഖപട്ടണത്താണ് മൂന്നാം മത്സരം. മുന്‍നിര താരങ്ങളില്ലാതെ (ഠലമാ കിറശമ) പരമ്പരക്കിറങ്ങിയ ഇന്ത്യക്ക് പരിക്കായിരുന്നു ആദ്യ തിരിച്ചടി. രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുക കൂടി ചെയ്തതോടെ ഇനി ഒരോ കളിയും ഇന്ത്യക്ക് ജീവന്മരണ പോരാട്ടമായി. ബൗളര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. പുതിയ നായകന്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവും തോല്‍വിയുടെ ഒരുകാരണം. ബാറ്റിംഗ് ലൈനപ്പില്‍ മാറ്റത്തിന് സാധ്യതയില്ല. സാധ്യതാ ഇലവന്‍...

പലസ്തീന്റെ വിജയം ഇന്ത്യക്ക് തുണയായി; സുനില്‍ ഛേത്രിയും സംഘവും ഏഷ്യന്‍ കപ്പിന് 

ഇന്ത്യ: റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍/ അര്‍ഷ്ദീപ് സിംഗ്.

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കഗിസോ റബാദ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ആന്റിച്ച് നോര്‍ജെ.