നേരത്തെ പുഷ്പയിലെ നൃത്തച്ചുവടുകളുമായി ഡേവിഡ് വാര്‍ണര്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ജേസണ്‍ റോയ് എന്നിവരെല്ലാം രംഗത്തെത്തിയിരുന്നു. ബാറ്റിംഗില്‍ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും ഗ്രൗണ്ടില്‍ കോലിയുടെ നൃത്തം മിനിറ്റുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

അഹമ്മദാബാദ്: അല്ലു അര്‍ജ്ജുന്‍(Allu Arjun) നായകനായ സൂപ്പര്‍ ഹിറ്റ് തെലുങ്കു ചിത്രം പുഷ്പയിലെ(Pushpa) നൃത്തച്ചുവടുകള്‍ അനുകരിക്കുന്ന ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും(Virat Kohli). ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെയായിരുന്നു കോലി അല്ലുവിന്‍റെ നൃത്തച്ചുവടുകള്‍ ഗ്രൗണ്ടില്‍ അനുകരിച്ചത്.

നേരത്തെ പുഷ്പയിലെ നൃത്തച്ചുവടുകളുമായി ഡേവിഡ് വാര്‍ണര്‍, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ജേസണ്‍ റോയ് എന്നിവരെല്ലാം രംഗത്തെത്തിയിരുന്നു. ബാറ്റിംഗില്‍ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും ഗ്രൗണ്ടില്‍ കോലിയുടെ നൃത്തം മിനിറ്റുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

Scroll to load tweet…

ബാറ്റിംഗില്‍ നിരാശപ്പെടുത്തി കോലി പക്ഷെ ഇന്നലെ ഫീല്‍ഡിംഗില്‍ തിളങ്ങി. കളിയുടെ അവസാനം ഒഡീന്‍ സ്മിത്ത് ഇന്ത്യയുടെ കൈയില്‍ നിന്ന് വിജയം തട്ടിയെടുക്കുമോ എന്ന ശങ്കക്കിടെ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പന്തില്‍ നല്‍കിയ ക്യാച്ച് കോലി ബൗണ്ടറിയില്‍ പിഴുകളേതുമില്ലാതെ കൈയിലൊതുക്കി. ഈ ക്യാച്ചിനുശേഷമായിരുന്നു കോലി പുഷ്പയിലെ ശ്രീവള്ളി എന്ന ഗാനത്തിലെ നൃത്തച്ചുവടുകള്‍ അനുകരിച്ചത്.

Scroll to load tweet…

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത 237 റണ്‍സ് മാത്രമെടുക്ക ഇന്ത്യ പ്രസിദ്ധ് കൃഷ്ണയുടെ ബൗളിംഗ് മികവിലാണ് വിന്‍ഡീസിനെതിരെ 44 റണ്‍സിന്‍റെ ജയത്തോടെ പരമ്പര 2-0ന് സ്വന്തമാക്കിയത്. 12 റണ്‍സ് വഴങ്ങി പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റെടുത്തതാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.