Asianet News MalayalamAsianet News Malayalam

IND v SA: ഇന്ത്യക്കെതിരായ ടി20 പരമ്പര: ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, നോര്‍ക്യ തിരിച്ചെത്തി

ഐപിഎല്ലിനുശേഷം ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തുടക്കുക. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗലൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ ഈ മാസം 22ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

IND vSA: South Africa Announce Squad For India T20Is
Author
Johannesburg, First Published May 17, 2022, 1:41 PM IST

ജൊഹാനസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍)((IND v SA) ടീമിനെ പ്രഖ്യാപിച്ചു. തെംബാ ബാവുമ ക്യാപ്റ്റനാകുന്ന ടീമില്‍ ഐപിഎല്ലില്‍(IPL 2022)കളിക്കുന്ന ക്വിന്‍റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ആന്‍റിച്ച് നോര്‍ക്യ, കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സണ്‍, റാസി വാന്‍ഡര്‍ ഡസ്സന്‍, ട്രൈസ്റ്റന്‍ സ്റ്റബ്സ് എന്നിവരുമുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ട്രൈസ്റ്റന്‍ സ്റ്റബ്സ് ആണ് ടീമിലെ പുതുമുഖം.

പരിക്കുമൂലം ഏറെ നാളായി ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പേസര്‍ ആന്‍റിച്ച് നോര്‍ക്യ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റീസാ ഹെന്‍ഡ്രിക്സും ഹെന്‍റിച്ച് ക്ലാസനും ഇടവേളക്കുശേഷം ടീമിലെത്തി. വെറ്ററന്‍ ഓള്‍ റൗണ്ടര്‍ വെയ്ന്‍ പാര്‍നല്‍ ടീമിലെത്തിയതാണ് മറ്റൊരു സവിശേഷത. 2017ലെ ഇംഗ്സണ്ട് പര്യടനത്തിനുശേഷം ആദ്യമായാണ് പാര്‍നല്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത്.

ഐപിഎല്ലിനുശേഷം ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തുടക്കുക. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗലൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ ഈ മാസം 22ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, രോഹിത്തിനും രാഹുലിനും വിശ്രമം, ഇന്ത്യക്ക് പുതിയ നായകന്‍ ?

ഐപിഎല്ലിലെ നിറം മങ്ങിയ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, കെ എല്‍ രാഹുല്‍, പേസര്‍ ജസ്പ്രീത് ബുമ്ര, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. രാഹുലും രോഹിത്തും പന്തും ഇല്ലെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയോ ശിഖര്‍ ധവാനോ ആവും ഇന്ത്യയെ നയിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: Temba Bavuma (C), De Kock, Reeza Hendricks, Heinrich Klaasen, Maharaj, Markram, Miller, Lungi Ngidi, Nortje, Parnell, Dwaine Pretorius, Rabada, Shamsi, Tristan Stubbs, Rassie van der Dusssen, Marco Jansen.

Follow Us:
Download App:
  • android
  • ios