പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് ഏഴ് വിക്കറ്റിന് ജയിച്ച് ഇന്ത്യ എയ്‌ക്ക് പരമ്പര. ആദ്യ മത്സരം ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. പ്രിയങ്ക് പാഞ്ചാല്‍, മായങ്ക് അഗര്‍വാള്‍, അഭിമന്യു ഈശ്വരന്‍, അന്‍‌മോള്‍‌പ്രീത് സിംഗ് എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യ എയെ ജയിപ്പിച്ചത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് എ- 318, 149. ഇന്ത്യ എ-190, 281/3.

നാലാം ദിനം മൂന്ന് വിക്കറ്റിന് 185 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ എയെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ അഭിമന്യുവും(62*) അന്‍‌മോളും(51*) ജയിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ ശേഷമാണ് ഇരുവരും അര്‍ധ സെഞ്ചുറിയുമായി തിരിച്ചടിച്ചത്. നേരത്തെ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും(81) പ്രിയങ്ക് പാഞ്ചാലും(68) അര്‍ധ സെഞ്ചുറി നേടിയിരുന്നു. അവസാന ടെസ്റ്റ് ആറാം തിയതി മുതല്‍ നടക്കും.