Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ചതുര്‍ദിനത്തില്‍ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 216ന് എല്ലാവരും പുറത്തായി.

india a collapsed against new zealand a in unofficial test
Author
Christchurch, First Published Jan 30, 2020, 2:21 PM IST

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 216ന് എല്ലാവരും പുറത്തായി. 83 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹനുമ വിഹാരി (51) റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തിട്ടുണ്ട്.

വിഹാരി, ഗില്‍ എന്നിവര്‍ക്ക് പുറമെ അഭിമന്യൂ ഈശ്വരന്‍ (8), മായങ്ക് അഗര്‍വാള്‍ (0), പ്രിയങ്ക് പാഞ്ചല്‍ (18), എസ് ഭരത് (16), വിജയ് ശങ്കര്‍ (8), ഷഹബാസ് നദീം (18), മുഹമ്മദ് സിറാജ് (2), ഇഷാന്‍ പോറല്‍ (0) എന്നിവരാണ് പുറത്തായ താരങ്ങള്‍. മലയാളി താരം സന്ദീപ് വാര്യര്‍ (0) പുറത്താവാതെ നിന്നു. 83 പന്തില്‍ രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്‌സ്. കിവീസിന് വേണ്ടി മൈക്കല്‍ റേ നാലും കോള്‍ മക്‌കോന്‍ച്ചി മൂന്നും വിക്കറ്റ് വീഴ്ത്തി. ജേക്കബ് ഡഫിക്ക് രണ്ട് വിക്കറ്റുണ്ട്.

47 റണ്‍സെടുത്ത രജിന്‍ രവന്ദ്രയാണ് ഒന്നാംദിനം ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹാമിഷ് റുതര്‍ഫോര്‍ഡ് 28 റണ്‍സെടുത്തു. വില്‍ യങ് (26), അജാസ് പട്ടേല്‍ (1) എന്നിവരാണ് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ക്രീസിലുള്ളത്. മുഹമ്മദ് സിറാജ്, ഇഷാന്‍ പോറല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios