റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ബംഗ്ലാദേശ് എ ടീമിനെതിരെ ഇന്ത്യ എ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു. 

ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ബംഗ്ലാദേശ് എ ടീമിനെതിരെ ഇന്ത്യ എ ആദ്യം പന്തെറിയും. ദോഹയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരെ കളിച്ച മത്സരത്തില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്ഥാനെതിരെ ടീം പരാജയപ്പെടുകയായിരുന്നു. മറ്റൊരു സെമിയില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ നേരിടും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ: പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, നമന്‍ ധിര്‍, നെഹാല്‍ വധേര, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, അശുതോഷ് ശര്‍മ, രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, ഗുര്‍ജപ്നീത് സിംഗ്, സുയാഷ് ശര്‍മ.

ബംഗ്ലാദേശ്: ഹബീബുര്‍ റഹ്മാന്‍ സോഹന്‍, ജിഷാന്‍ ആലം, സവാദ് അബ്രാര്‍, അക്ബര്‍ അലി (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മഹിദുല്‍ ഇസ്ലാം അങ്കോണ്‍, യാസിര്‍ അലി, എസ്എം മെഹറോബ്, അബു ഹൈദര്‍ റോണി, റാക്കിബുള്‍ ഹസന്‍, അബ്ദുള്‍ ഗഫാര്‍ സഖ്‌ലെയ്ന്‍, റിപ്പണ്‍ മണ്ഡല്‍.

YouTube video player