58 റണ്‍സ് നേടിയ റിഷഭ് പുറത്താവാതെ നിന്നു. നേരത്തെ രോഹിത് ശര്‍മ (161), അജിന്‍ക്യ രഹാനെ (67) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 329ന് പുറത്ത്. ആറിന് 300 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ 29 റണ്‍സിനിടെ നഷ്ടമായി. 58 റണ്‍സ് നേടിയ റിഷഭ് പുറത്താവാതെ നിന്നു. നേരത്തെ രോഹിത് ശര്‍മ (161), അജിന്‍ക്യ രഹാനെ (67) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
മൊയീന്‍ അലി ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി. ഒല്ലി സ്‌റ്റോണ്‍ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റിന് നഷ്ടമായി. റോറി ബേണ്‍സാണ് (0) മടങ്ങിയത്. താരത്തെ ആദ്യ ഓവറില്‍ തന്നെ ഇശാന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒന്നിന് 15 എന്ന നിലയിലാണ്. ഡൊമിനിക് സിബ്ലി (15), ഡാനിയേല്‍ ലോറന്‍സ് (0) എന്നിവരാണ് ക്രീസില്‍
പന്തിന്റെ അര്‍ധ സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. 77 പന്തില്‍ 58 റണ്‍സ് നേടിയ പന്ത്് മൂന്ന് ഫോറും ഏഴ് സിക്‌സും പറത്തി. അക്‌സര്‍ പട്ടേല്‍ (5), ഇശാന്ത് ശര്‍മ (0), കുല്‍ദീപ് യാദവ് (0), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. രണ്ടാംദിനം ആരംഭിച്ച് രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അക്‌സറിനെ നഷ്ടമായി. മൊയീന്‍ അലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് സറ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു താരത്തെ.
ഇശാന്ത് അതേ ഓവറില്‍ റോറി ബേണ്‍സിന് ക്യാച്ച് നല്‍കി മടങ്ങി. കുല്‍ദീപിനേയും സിറാജിനേയും ഒരേ ഓവറില്‍ സ്‌റ്റോണ്‍ മടക്കുകയായിരുന്നു. രോഹിത്, രഹാനെ എന്നിവര്‍ക്ക് പുറമെ ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (0), ചേതേശ്വര്‍ പൂജാര (21), ആര്‍ അശ്വിന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
