മത്സരത്തിന്റെ സാഹചര്യം മനസിലാക്കി തന്റെ ഇന്നിങ്സിനെ പേസ് ചെയ്യാനുള്ള മികവ് ജൂറലിനുണ്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റില്‍ 79 പന്തില്‍ 78 റണ്‍സായിരുന്നു ജൂറല്‍ നേടിയത്

'ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്, ഏത് റോളും ചെയ്യാൻ തയാറാണ്, അതിപ്പോള്‍ ബൗളിങ് ആണെങ്കിലും,' ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുന്നതിനെക്കുറിച്ചുള്ള കായികലേഖകരുടെ ചോദ്യത്തിന് ദ്രുവ് ജൂറല്‍ ലളിതമായി മറുപടി പറഞ്ഞു. അവകാശവാദങ്ങള്‍ ഒരിക്കലും ഉന്നയിക്കാറില്ല, റിഷഭ് പന്തിന്റെ ഫ്ലാംബോയൻസോ കെ എല്‍ രാഹുലിന്റെ എലഗൻസോ അല്ലെങ്കില്‍ യശസ്വി ജയ്സ്വാളിനെപ്പോലെ ഹൈലി അഗ്രസീവൊ അല്ല.

പക്ഷേ, ജൂറല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍, You notice something valuable, he seems to understand exactly what the situation demands of him. ടീം എന്ത് റോള്‍ നല്‍കുന്നോ അത് വൃത്തിയായി ചെയ്യും. പ്രോബബ്‌ളി, ഇന്ന് ഇന്ത്യൻ ടീമിലെ ഏറ്റവും ഡിപ്പൻഡബിളായ ടെസ്റ്റ് ബാറ്റർമാരില്‍ ഒരാള്‍ ജൂറലായിരിക്കും.

മത്സരത്തിന്റെ സാഹചര്യം മനസിലാക്കി തന്റെ ഇന്നിങ്സിനെ പേസ് ചെയ്യാനുള്ള മികവ് ജൂറലിനുണ്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റില്‍ 79 പന്തില്‍ 78 റണ്‍സായിരുന്നു ജൂറല്‍ നേടിയത്, റെഗനൈസ്‌ഡ് ബാറ്റർമാരില്‍ ഏറ്റവും സ്ട്രൈക്ക് റേറ്റുണ്ടായിരുന്നത് ജൂറലിനാണ്. ഇന്ത്യയുടെ ലീഡ് അതിവേഗം ഉയർത്തുക എന്നതായിരുന്നു ഉത്തരവാദിത്തം, അത് കൃത്യമായി നിര്‍വഹിച്ചു.

2024ലെ ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റ് ഓർമയില്ലെ. ജൂറലിന്റെ ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു അത്. പന്തിന്റെ അസാന്നിധ്യത്തിലാണ് ടീമിലേക്ക് എൻട്രി ലഭിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഫസ്റ്റ് ഇന്നിങ്സ് ടോട്ടല്‍ 353 റണ്‍സായിരുന്നു, മറുപടിക്കിറങ്ങിയ ഇന്ത്യ 177-7 എന്ന നിലയിലേക്ക് വീണു. പിന്നീട് റാഞ്ചി സാക്ഷ്യം വഹിക്കുന്നത് വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്ത്യയെ റെസ്ക്യൂ ചെയ്യുന്ന ജൂറലിനെയാണ്. പത്താമനായി 90 റണ്‍സുമായി ജൂറല്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 307 ആയിരുന്നു.

ഇംഗ്ലണ്ടിന്റെ ലീഡ് കുറയ്ക്കുന്നതില്‍ ഏറ്റവും നിർണായകമായ ഇന്നിങ്സ്. മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിക്കുമ്പോള്‍ പുറത്താകാതെ നായകൻ ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി ക്രീസില്‍ ജൂറലുണ്ടായിരുന്നു. കളിയിലെ താരവുമായി. ഇതിനെല്ലാം അയാളെ സഹായിക്കുന്ന ബാറ്റിങ് അപ്രോച്ചാണ്, മികച്ച ബാലൻസ്, ലേറ്റ് ആയ ബോള്‍ കളിക്കാനുള്ള വൈഭവം, സ്പിന്നിനെ മനോഹരമായി നേരിടാനുള്ള കഴിവ്, സ്കോറിങ്ങ് ഗിയറുകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഷിഫ്റ്റ് ചെയ്യാനുള്ള എബിലിറ്റി.

ആകെ 13 ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള ജൂറിലിന്റെ നിര്‍ണായകമായ ചില ഇന്നിങ്സുകള്‍ നോക്കാം. അരങ്ങേറ്റത്തില്‍ 46 റണ്‍സ്, ശേഷം റാഞ്ചി ടെസ്റ്റിലെ ഇന്നിങ്സുകള്‍, വെസ്റ്റ് ഇൻഡീസിനെതിരെ അഹമ്മദാബാദില്‍ കന്നി സെഞ്ചുറി, ശ്രീലങ്കയ്ക്ക് എതിരെ ഗാലയില്‍ അർദ്ധ ശതകവും പിന്നാലെ കൊളംബോയില്‍ സെഞ്ചുറിയും. ഇപ്പോള്‍ ന്യൂസിലൻഡില്‍ 78 റണ്‍സ്. ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായ പന്തിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ജൂറലിന് തിളങ്ങാനായിട്ടുണ്ട്.

അതിനര്‍ത്ഥം തന്റെ ടീമിലെ സ്ഥാനത്തിലുള്ള ആശങ്കകള്‍ അയാളുടെ പ്രകടനത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല എന്നതാണ്. പന്ത് ടീമിലേക്ക് മടങ്ങി വരുമ്പോള്‍ പുറത്തിരിക്കേണ്ടി വരുമോയെന്ന ആശയക്കുഴപ്പം ജൂറലിന്റെ കാര്യത്തിലുണ്ടായിരുന്നു. അവിടെ നിന്നാണ് ഒരു പ്രോപ്പർ മിഡില്‍ ഓര്‍ഡര്‍ ബാറ്ററായുള്ള ജൂറലിന്റെ എവലൂഷൻ സംഭവിക്കുന്നത്. പന്തുണ്ടെങ്കിലും താൻ ബാറ്റിങ് നിരയില്‍ ഉള്‍പ്പെടാൻ അര്‍ഹനാണ് എന്ന് പ്രകടനം കൊണ്ട് തെളിയിച്ചു. മിഡില്‍ ഓര്‍ഡറില്‍ മാത്രമല്ല, ജൂറലിന് ബാറ്റിങ് നിരയില്‍ ഏത് പൊസിഷനിലും കളിക്കാനാകുമെന്ന് ഇതിനോടകം തന്നെ ക്ലിയർ ആയിക്കഴിഞ്ഞു.

ആറ്, ഏഴ് പൊസിഷനുകളില്‍ ഇറങ്ങി, ബൗളര്‍മാര്‍ക്കൊപ്പം പാര്‍ട്ട്ണര്‍ഷിപ്പുകള്‍ ബില്‍ഡ് ചെയ്ത് ഇന്നിങ്സിനെ രക്ഷിക്കാനും നില കൂടുതല്‍ ശക്തമാക്കാനും ജൂറലിന് സാധിക്കും. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ജൂറലിനുള്ള റിഫ്ലക്‌സുകള്‍ ഫീല്‍ഡില്‍ ഇന്ത്യക്ക് എത്രത്തോളം ഉപകരിക്കുന്നുവെന്നതിന്റെ ഉദാഹരണമായിരുന്നു വെല്ലിങ്ടണിലെ ഹെൻറി നിക്കോള്‍സിന്റെ രണ്ടാം ഇന്നിങ്സിലെ ഡിസ്മിസല്‍. ഷോര്‍ട്ട് ലെഗില്‍ ജൂറലെടുത്ത അവിശ്വസനീയമായ ക്യാച്ചായിരുന്നു നിക്കോള്‍സിന്റെ പുറത്താകലിലേക്ക് വഴിവെച്ചത്.

ജൂറല്‍ ആറാം സ്ഥാനത്തേക്ക് എത്തി സ്ഥിരതയോടെയുള്ള പ്രകടനം പുറത്തെടുക്കുമ്പോള്‍ ഇന്ത്യയുടെ ഒജി ടെസ്റ്റ് ലൈനപ്പിനെ ഓര്‍മിപ്പിക്കും വിധം ശക്തമാകുകയാണ് ബാറ്റിങ് നിര. സേവാഗ്, ദ്രാവിഡ്, സച്ചിൻ, ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, ധോണി പോലെ, ജയ്സ്വാള്‍, രാഹുല്‍, ഗില്‍, പന്ത്, ജൂറല്‍...ഈ ബാറ്റിങ് നിര എത്രത്തോളം സോളിഡാണ് എന്നത് ഇംഗ്ലണ്ട് പര്യടനവും നിലവില്‍ പുരോഗമിക്കുന്ന ന്യൂസിലൻഡ് സീരീസും തെളിയിക്കുന്നു.

മൂന്നാം നമ്പറില്‍ മാത്രമാണ് നിലവില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്, എന്നാല്‍ ദേവദത്ത് പടിക്കല്‍ അതിന് പരിഹാരം കാണുന്നുണ്ട്. ഒരുപക്ഷേ എക്സ്ട്രാ ഓള്‍ റൗണ്ടറെ ആവശ്യമായി വരുന്ന പശ്ചാത്തലത്തില്‍ മാത്രമായിരിക്കും ഇനി ജൂറലിന് പുറത്തിരിക്കേണ്ടി വരിക.