മുന്‍നിര നിരാശപ്പെടുത്തി! തുണയായി രോഹിത് - രാഹുല്‍ സഖ്യം! ഇംഗ്ലണ്ടിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ
നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു.

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതി െഇന്ത്യയുടെ മുന്‍നിര തകര്‍ന്നു. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ മുന്നിന് 105 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (58), കെ എല്‍ രാഹുല്‍ (34) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (9), വിരാട് കോലി (0), ശ്രേയസ് അയ്യര്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വില്ലിക്ക് ഒരു വിക്കറ്റുണ്ട്.
നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു അയ്യര്‍. പിന്നാലെ രോഹിത് - രാഹുല്‍ സഖ്യം ഇതുവരെ 65 റണ്‍സ് കൂട്ടിചേര്‍ത്തു.
ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ലഖ്‌നൗവിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തുെമെന്ന് കരുതിയെങ്കിലും ഇന്ത്യ മാറ്റമൊന്നും വരുത്തിയില്ല. ടോസ് ജയിച്ചിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ശ്രീലങ്കക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇംഗ്ലണ്ടും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്നിറങ്ങുന്നത്. ഇന്ന് ഇംഗ്ലണ്ടിനെ വീഴ്ത്തിയാല്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യക്കാവും. അതേസമയം, അവസാന നാലിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഇംഗ്ലണ്ട്: ഡേവിഡ് മലന്‍, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍/ഹാരി ബ്രൂക്ക്, മൊയിന്‍ അലി, സാം കുറാന്‍, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.
ദക്ഷിണാഫ്രിക്കക്കെതിരെ പാക് താരം പരിക്ക് അഭിനയിച്ച് ഓടിയൊളിച്ചു, ആരോപണവുമായി മുന്‍ താരം