അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിക്കുന്നത്. ഇന്ന് റിഷഭ് പന്തിന്റെ (28) വിക്കറ്റ് ആദ്യം നഷ്ടമായി.

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. അഡ്‌ലയെ്ഡില്‍ 10 വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ഒന്നാം ഇന്നിംഗ്സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 175ന് എല്ലാവരും പുറത്തായി. കേവലം 19 റണ്‍സിന്റെ വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഓസീസ് 3.2 ഓവറില്‍ ലക്ഷ്യം മറികടന്നു. നതാന്‍ മക്‌സ്വീനി (10), ഉസ്മാന്‍ ഖവാജ (9) പുറത്താവാതെ നിന്നു. സ്‌കോര്‍ ഇന്ത്യ 180 & 175, ഓസ്‌ട്രേലിയ 337 & 19. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി.

അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിക്കുന്നത്. ഇന്ന് റിഷഭ് പന്തിന്റെ (28) വിക്കറ്റ് ആദ്യം നഷ്ടമായി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും പന്തിന് ചേര്‍ക്കാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച്. തുടര്‍ന്നെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ആര്‍ അശ്വിന്‍ (7), ഹര്‍ഷിത് റാണ (0), മുഹമ്മദ് സിറാജ് (7) എന്നിവരാണ്് പുറത്തായ മറ്റു വാലറ്റക്കാര്‍. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍. ജസ്പ്രിത് ബുമ്ര (7) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റ് നേടി. സ്‌കോട്ട് ബോളണ്ടിന് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്കിന് രണ്ട് വിക്കറ്റുമുണ്ട്.

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്; മാറ്റമില്ലാതെ ഇരു ടീമുകളും

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ കെ എല്‍ രാഹുലിനെ (7) പാറ്റ് കമ്മിന്‍സ് പുറത്താക്കി. പുള്‍ ഷോട്ടിനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച്. പിന്നാലെ സഹഓപ്പണര്‍ യശസ്വി ജയ്സ്വാളും (24) മടങ്ങി. ഇത്തവണ ബോളണ്ടിന്റെ പന്തില്‍ ക്യാരിക്ക് ക്യാച്ച്. വിരാട് കോലിക്കും (11) അതുതന്നെയായിരുന്നു വിധി. ശുഭ്മാന്‍ ഗില്ലാവട്ടെ (28) മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ്ങറില്‍ ബൗള്‍ഡായി. അടുത്തത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (6) ഊഴമായിരുന്നു. ഇത്തവണ കമ്മിന്‍സ് താരത്തിന്റെ സ്റ്റംപ് പിഴുതു.

നേരത്തെ, ട്രാവിസ് ഹെഡിന്റെ (140) ഇന്നിംഗ്‌സാണ് ഓസീസിന് ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ 64 റണ്‍സെടുത്തിരുന്നു. ആദ്യ ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിന് ശേഷം ഉസ്മാന്‍ ഖവാജയുടെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്കായി. വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ കൂടി ചേര്‍ത്ത് നതാന്‍ മക്സ്വീനിയാണ് ആദ്യം മടങ്ങിയത്. ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ നതാന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 

സെവാഗിന്റെ ഇളയമകനും പ്രൊഫഷണല്‍ ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചു! വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ഗംഭീര പ്രകടനം

തുടര്‍ന്നെത്തിയ സ്റ്റീവന്‍ സ്മിത്തിനെ (2) നിലയുറപ്പിക്കും മുമ്പ് പവലിയനിലെത്തിക്കാനും ബുമ്രയ്ക്ക് സാധിച്ചു. സ്മിത്തും പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 103 എന്ന നിലയിലായി ഓസീസ്. പിന്നാലെ മര്‍നസ് ലബുഷെയ്ന്‍ (64) ഹെഡ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഇവിടെയാണ് നിതീഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ലബുഷെയ്നെ ഗള്ളിയില്‍ യശസ്വി ജയ്സ്വാളിന്റെ (64) കൈകളിലെത്തിച്ചു. നല്ല രീതിയില്‍ കളിക്കുകയായിരുന്നു ലബുഷെയ്ന്‍ ഒമ്പത് ബൗണ്ടറികള്‍ നേടിയിരുന്നു.

മിച്ചല്‍ മാര്‍ഷിന് അധികനേരം ആയുസുണ്ടായിരുന്നില്ല. ഒമ്പത് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ അശ്വിന്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെതിച്ചു. എന്നാല്‍ ടിവി റിപ്ലെകളില്‍ പന്ത് ബാറ്റില്‍ ഉരസിയില്ലെന്നുള്ളത് വ്യക്തമായിരുന്നു. തുടര്‍ന്നെത്തിയ അലക്സ് ക്യാരിയും (15) പെട്ടന്ന് മടങ്ങി. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഇതിനിടെ ഹെഡ് സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ന്നും ആക്രമണം തുടര്‍ന്നു ഹെഡ്. സിറാജിന്റെ പന്തിലാണ് ഹെഡ് പുറത്താവുത്. സിറാജിന്റെ ഒരോവറില്‍ ഓരോ സിക്സും ഫോറും നേടിയ ശേഷം ബൗള്‍ഡാവുകയായിരുന്നു ഹെഡ്. അഞ്ച് സിക്സും 18 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. പാറ്റ് കമ്മിന്‍സ് (12), മിച്ചല്‍ സ്റ്റാര്‍ക്ക് (18), സ്‌കോട്ട് ബോളണ്ട് (0) എന്നിവരാണ് പുറത്തായ മറ്റു ഓസീസ് താരങ്ങള്‍. നതാന്‍ ലിയോണ്‍ (4) പുറത്താവാതെ നിന്നു. 

നന്നായി പന്തെറിഞ്ഞൂവെന്ന് മാത്രമാണ് ഞാന്‍ സിറാജിനോട് പറഞ്ഞത്, അതിനാണ് ഈ 'കോപ്രായമൊക്കെ'; വിശദീകരിച്ച് ഹെഡ്

നേരത്തെ, നിതീഷ് റെഡ്ഡി (42) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. പുറമെ കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇന്ത്യന്‍ താരങ്ങള്‍. യശസ്വി ജയ്‌സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രിത് ബുമ്ര (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് വീഴ്ത്തി.