ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നാലു ജയവും ഒരു സമനിലയും നേടിയാല്‍ മാത്രമെ ഇനി ഇന്ത്യക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ കഴിയു.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ പരമ്പര തോല്‍വിക്ക് ശേഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പക്കിറങ്ങുകയാണ് ഇന്ത്യൻ ടീം. ന്യൂസിലന്‍ഡിനെതിരെ 0-3ന് തോറ്റതോടെ മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യക്ക് 4-0ന്‍റെ ജയം അനിവാര്യമാണ്. എന്നാല്‍ ഓസ്ട്രേലിയക്കെതിരെ 4-0 വിജയം ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍.

ഓസ്ട്രേലിയക്കെതിരെ 4-0ന് പരമ്പര ജയിക്കാനാവുമെന്നൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ നിലത്തൊന്നുമായിരിക്കില്ല. പക്ഷെ 4-ന് സാധ്യത വളരെ കുറവാണ്. ഇന്ത്യ ജയിക്കില്ല എന്ന് ഞാന്‍ പറയില്ല. ഒരു പക്ഷെ 3-1ന് ജയിക്കുമായിരിക്കാം. അപ്പോഴും 4-0 വിജയ എന്നത് വലിയ ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെക്കുറിച്ച് താൻ ഇപ്പോഴൊന്നും പറയുന്നില്ലെന്നും ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

അജാസ് പട്ടേലിനെയുള്ള ബൗളർമാർ ഇന്ത്യയിലെ ലോക്കൽ ക്ലബ്ബിൽ പോലുമുണ്ടെന്ന് കൈഫ്, രൂക്ഷ വിമർശനവുമായി ആരാധക‍ർ

ഇപ്പോഴത്തെ ഇന്ത്യയുടെ ലക്ഷ്യം ഓസ്ട്രേലിയയില്‍ എങ്ങനെയും പരമ്പര നേടുക എന്നത് മാത്രമായിരിക്കണം. അത്1-0, 2-0, 3-0, 3-1, 2-1 എന്നിങ്ങനെ ഏത് വിധത്തിലായാലും കുഴപ്പമില്ല. കാരണം, പരമ്പര നേടുക എന്നതാണ് പ്രധാനം. അതുവഴി മാത്രമെ ഇന്ത്യൻ ആരാധകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയൂവെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ നിലവില്‍ 58.33 പോയന്‍റ് ശതമാനവുമായി ഓസ്ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നാലു ജയവും ഒരു സമനിലയും നേടിയാല്‍ മാത്രമെ ഇനി ഇന്ത്യക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ കഴിയു. 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക