Asianet News MalayalamAsianet News Malayalam

'അയാളെക്കാള്‍ മികച്ചൊരു ക്യാപ്റ്റന്‍ ഇന്ത്യക്കുണ്ടായിട്ടില്ല': അക്തര്‍

ലോകകപ്പിലല്ലാതെ ഒരു മത്സരത്തില്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ തോല്‍പ്പിക്കാനാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. 1999ലെ ഇന്ത്യന്‍ പരമ്പരയില്‍ ഞാനുമുണ്ടായിരുന്നു.

India havent produced a better captain than him: Shoaib Akhtar on Sourav Ganguly
Author
Karachi, First Published Jun 10, 2020, 10:58 PM IST

കറാച്ചി: ഇന്ത്യക്ക് രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. എം എസ് ധോണി മികച്ച നായകനായിരുന്നെങ്കിലും ടീമിനെ കെട്ടിപ്പടുത്ത് വിജയം സമ്മാനിച്ച നായകന്‍ ഗാംഗുലിയാണെന്ന് അക്തര്‍ ഹലോ ലൈവില്‍ പങ്കെടുത്ത് പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു പേരെ പറയാനുള്ളു. അത് സൗരവ് ഗാംഗുലിയുടേതാണ്. ഗാംഗുലിയേക്കാള്‍ മികച്ചൊരു ക്യാപ്റ്റന്‍ ഇന്ത്യക്കുണ്ടായിട്ടില്ല. ധോണിയും മികച്ച നായകനാണ്. പക്ഷെ ടീം കെട്ടിപ്പടുക്കുന്ന കാര്യം വരുമ്പോള്‍ ഗാംഗുലി ചെയ്തത് മഹത്തായ കാര്യമാണ്.

Alos Read:വംശീയ അധിക്ഷേപത്തിന് തെളിവുകള്‍ ഇതാ; ഡാരന്‍ സമിയെ 'കാലു' എന്ന് വിളിച്ചവരില്‍ ഇന്ത്യന്‍ താരങ്ങളും

ലോകകപ്പിലല്ലാതെ ഒരു മത്സരത്തില്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ തോല്‍പ്പിക്കാനാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. 1999ലെ ഇന്ത്യന്‍ പരമ്പരയില്‍ ഞാനുമുണ്ടായിരുന്നു. അന്ന് ചെന്നൈയിലും കൊല്‍ക്കത്തയിലും ഞങ്ങള്‍ ജയിച്ചു. ഡല്‍ഹിയില്‍ തോറ്റു. അതുപോലെ ഷാര്‍ജയിലും ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. പക്ഷെ ഗാംഗുലി നായകനായതോടെ ഇതെല്ലാം മാറി മറിഞ്ഞു.

India havent produced a better captain than him: Shoaib Akhtar on Sourav Ganguly
2004ല്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ പരമ്പര കളിക്കാനെത്തിയപ്പോള്‍ ഈ ഇന്ത്യന്‍ ടീം പാക്കിസ്ഥാനെ തോല്‍പ്പിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു-അക്തര്‍ പറഞ്ഞു. ടെസ്റ്റില്‍ പാക്കിസ്ഥാനെ 2-1നും ഏകദിത്തില്‍ 3-2നുമാണ് അന്ന് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്.

Alos Read:'ഇന്നായിരുന്നെങ്കില്‍ ഞാനൊന്നും രാജ്യാന്തര ക്രിക്കറ്റില്‍ രക്ഷപ്പെടില്ലായിരുന്നു': ദ്രാവിഡ്

ഇന്ത്യന്‍ ടീമിനെ അടിമുടി മാറ്റിമറിക്കാന്‍ ഗാംഗുലിക്കായി. ഗാംഗുലിയുടെ ധീരതയും കഴിവുമാണ് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ബംഗാളികളുടെ വലിയ ആരാധകനാണ് ഞാന്‍ എപ്പോഴും. അവര്‍ കരുത്തരാണ്, ധൈര്യശാലികളാണ്, മുന്നില്‍ നിന്ന് നയിക്കുന്നവരുമാണ്-അക്തര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios