അവസാന പത്തോവറില്‍ ഇന്ത്യ അടിച്ചത് രണ്ടേ രണ്ട് ബൗണ്ടറി, അടിച്ചത് ഷമിയും സിറാജും
അഹമ്മദാബാദിലെ സ്ലോ പിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ എത്രമാത്രം ബുദ്ധിമുട്ടിച്ചുവെന്ന് മനസിലാക്കാന്‍ ഈ കണക്കുകള്‍ നോക്കിയാല്‍ മാത്രം മതി. രോഹിത് ശര്‍മ തുടക്കത്തില്‍ തകര്‍ത്തടിച്ചപ്പോള്‍ മാത്രമാണ് അഹമ്മദാബാദിലെ ഒന്നേകാല്‍ ലക്ഷത്തോളം കാണികള്‍ ഒന്നുണര്‍ന്നത്. അതിനുശേഷം അവാര്‍ഡ് സിനിമപോലെ ശോക മൂകമായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയം.

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദിലെ സ്ലോ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര റണ്ണടിക്കാന്‍ പാടുപെട്ടപ്പോള്‍ ആകെ പിറന്നത് 13 ഫോറും മൂന്ന് സിക്സും മാത്രം. അതില്‍ ഒമ്പത് ഫോറും മൂന്നും സിക്സും പിറന്നത് ആദ്യ പത്തോവറില്‍. അവസാന നാലോവറില്‍ ഇന്ത്യ ആകെ അടിച്ചത് നാലു ഫോര്‍ മാത്രം. റണ്ണടിച്ചു കൂട്ടേണ്ട അവസാന പത്തോവറില്‍ ഇന്ത്യ നേടിയതാകട്ടെ രണ്ടേ രണ്ട് ബൗണ്ടറി. അതടിച്ചതാകട്ടെ 42-ാം ഓവറില്‍ മുഹമ്മദ് ഷമിയും അമ്പതാം ഓവറില്‍ മുഹമ്മദ് സിറാജും.
അഹമ്മദാബാദിലെ സ്ലോ പിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ എത്രമാത്രം ബുദ്ധിമുട്ടിച്ചുവെന്ന് മനസിലാക്കാന്‍ ഈ കണക്കുകള്‍ നോക്കിയാല്‍ മാത്രം മതി. രോഹിത് ശര്‍മ തുടക്കത്തില്‍ തകര്‍ത്തടിച്ചപ്പോള്‍ മാത്രമാണ് അഹമ്മദാബാദിലെ ഒന്നേകാല്‍ ലക്ഷത്തോളം കാണികള്‍ ഒന്നുണര്‍ന്നത്. അതിനുശേഷം അവാര്‍ഡ് സിനിമപോലെ ശോക മൂകമായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയം.
രോഹിത്തും ശ്രേസയും അടുത്തതടുത്ത് പുറത്തായതോടെ പ്രതിരോധത്തിലേക്ക് വിലിഞ്ഞില്ലെങ്കിലും കോലി സിംഗിളുകളില്‍ ശ്രദ്ധിച്ചപ്പോള്‍ കെ എള്‍ രാഹുലിന് പലപ്പോഴും സ്ട്രൈക്ക് കൈമാറാന്‍ ബുദ്ധിമുട്ടി. രാഹുലിന്‍റെ പഴയ മുട്ടിക്കളി ആരാധകരുടെ മനസിലേക്ക് ഓടിയെത്തുകയും ചെയ്തു. രോഹിത്തും ശ്രേയസും പുറത്തായശേഷം ഇന്ത്യ 97 പന്തുകളില്‍ ഒറ്റ ബൗണ്ടറി പോലും നേടിയില്ല. അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്കോററായ കെ എല്‍ രാഹുല്‍ ആദ്യ ബൗണ്ടറി അടിക്കുന്നത് നേരിട്ട 60ാം പന്തിലായിരുന്നു.360 ഡിഗ്രി കളിക്കാരനായ സൂര്യകുമാര്‍ യാദവ് 28 പന്ത് നേരിട്ട 18 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നേടിയത് ഒരേയൊരു ബൗണ്ടറി മാത്രം.
ടൂര്‍ണമെന്‍റില്‍ ഇതുവരെ അടിച്ചു തകര്‍ത്ത ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഇത്തരത്തില്‍ പരീക്ഷിക്കപ്പെട്ടത്. അഹമ്മദാബാദിലെ സ്ലോ പിച്ചില്‍ രാത്രി മഞ്ഞുവീഴ്ച ഉണ്ടായില്ലെങ്കില്‍ ഓസ്ട്രേലിയയും ബാറ്റിംഗില്‍ ബുദ്ധിമുട്ടുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക