Asianet News MalayalamAsianet News Malayalam

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇതിഹാസ സംഗമം; സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ഇന്ന് നേര്‍ക്കുനേര്‍

ആദ്യ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. ഇന്ത്യ ആദ്യ കളിയില്‍ 61 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ആയിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ജയം. ആദ്യ കളിയില്‍നിന്ന് വിട്ടുനിന്നിരുന്ന ലാറ ഇന്ന് ഇന്ത്യക്കെതിരെ കളിക്കും.

India Legends vs West Indies Legends road safety world series preview and more
Author
First Published Sep 14, 2022, 10:39 AM IST

കാണ്‍പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേര്‍ക്കുനേര്‍. രാത്രി 7.30ന് കാണ്‍പൂരിലാണ് ഇന്ത്യ ലെജന്‍ഡ്‌സ്- വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരം. ടൂര്‍ണമെന്റില്‍ രണ്ടാം ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. വൂട്ട് (Voot) ആപ്പിലൂടെ മത്സരം കാണാം. ഒരുകാലത്ത് ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ തീ പടര്‍ത്തിയ ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ക്കും ഇരട്ട സന്തോഷം. ആദ്യ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. ഇന്ത്യ ആദ്യ കളിയില്‍ 61 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ആയിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ജയം. ആദ്യ കളിയില്‍നിന്ന് വിട്ടുനിന്നിരുന്ന ലാറ ഇന്ന് ഇന്ത്യക്കെതിരെ കളിക്കും.

യുവ്‌രാജ് സിംഗും സുരേഷ് റെയ്‌നയും പത്താന്‍ സഹോദരന്‍മാരും അടങ്ങിയ ടീം ഇന്ത്യക്ക് തന്നെ കരുത്ത് കൂടുതല്‍. ദക്ഷിണാഫ്രിക്കക്കെതിരെ  സ്റ്റുവര്‍ട്ട് ബിന്നിയുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗും അടക്കമുള്ള ഇതിഹാസ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും സ്റ്റുവര്‍ട്ട് ബിന്നിയുടെയും സുരേഷ് റെയ്‌നയുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ലെജന്‍ഡ്‌സ് 20 ഓവറില്‍ വിക്കറ്റ് നാലു നഷ്ടത്തില്‍ 217 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 

ആരാകും ഓസ്‌ട്രേലിയയുടെ ക്യാപറ്റന്‍? സ്മിത്തും കമ്മിന്‍സും പരിഗണനയില്‍; ആരോണ്‍ ഫിഞ്ചിന്റെ മനസില്‍ മറ്റൊരാള്‍

38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോണ്ടി റോഡ്‌സാണ് ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യ ലെജന്‍ഡ്‌സിനായി രാഹുല്‍ ശര്‍മ മൂന്നും മുനാഫ് പട്ടേല്‍ പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യ ലെജന്‍ഡ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ ആന്‍ഡ്ര്യു പുട്ടിക്(23), മോണ്‍ വാന്‍ വൈക്ക്(26) എന്നിവര്‍ ചേര്‍ന്ന് 43 റണ്‍സടിച്ചു. എന്നാല്‍ സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ് കളി കൈവിട്ടു. 

പുട്ടിക്കിനെ ഓജയും വാന്‍ വൈക്കിനെ രാഹുല്‍ ശര്‍മയും മടക്കി. പിന്നാലെ ആല്‍വിരോ പീറ്റേഴ്‌സണെ(10) ഓജയും ജാക്വസ് റൂഡോള്‍ഫിനെ(16) രാഹുല്‍ ശര്‍മയും. ഹെന്റി ഡേവിഡ്‌സിനെ(6) യുവരാജും വീഴ്ത്തി. ക്യാപ്റ്റന്‍ ജോണ്ടി റോഡ്‌സ്(27 പന്തില്‍ 38) പൊരുതി നോക്കിയെങ്കിലും കൂട്ടിന് ആരും ഉണ്ടായില്ല.

ധോണിയെപ്പോലെ രോഹിത്തും ആ നിര്‍ണായക തീരുമാനമെടുക്കണം, പിന്നെയെല്ലാം ചരിത്രമാകുമെന്ന് വസീം ജാഫര്‍
 

Follow Us:
Download App:
  • android
  • ios